

25,00 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ എഡ്‌ടെക്ക് സ്ഥാപനമായ ബൈജൂസ് (Byju's). ആറുമാസം കൊണ്ട് ജീവനക്കാരുടെ എണ്ണം 5 ശതമാനം കുറയ്ക്കാനാണ് തീരുമാനം. 2023 മാര്‍ച്ച് മാസത്തോടെ ലാഭത്തില്‍ എത്തുകയാണ് ബൈജൂസിന്റെ ലക്ഷ്യം. പുതിയ സഹകരണങ്ങളിലൂടെ ഇന്ത്യയ്ക്ക് പുറത്ത് കൂടുതല്‍ ആളുകളിലേക്ക് ബൈജൂസ് ബ്രാന്‍ഡിനെ എത്തിക്കുമെന്ന് കമ്പനിയുടെ കോ-ഫൗണ്ടര്‍ ആയ ദിവ്യ ഗോകുല്‍നാഥ് ( Divya Gokulnath) പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മേഖലയിലെ ഫണ്ടിംഗ് കുറഞ്ഞതാണ് ബൈജൂസിനെ പ്രതിസന്ധിയിലാക്കിയത്.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 10,000 അധ്യാപികമാരെയും ബൈജൂസ് പുതുതായി നിയമിക്കും. പരസ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന പണം കുറച്ചുകൊണ്ട് മറ്റ് മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്താനാവും ബൈജൂസ് ശ്രമിക്കുക. ഹൈസ്‌കൂള്‍ വിഭാഗമായ കെ10ന് കീഴില്‍ സഹ പ്ലാറ്റ്‌ഫോമുകളായ Meritnation, TutorVista, Scholar, HashLearn എന്നിവയെ ബൈജൂസ് ലയിപ്പിക്കും. അതേ സമയം ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ രണ്ട് പ്ലാറ്റ്‌ഫോമുകളായി തുടരും.
പുതിയ നീക്കം കാര്യക്ഷമത ഉയര്‍ത്താനും ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ട്യൂഷന്‍ സെന്ററുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും അടങ്ങിയ ഹൈബ്രിഡ് മോഡലിന് മികച്ച പ്രതികരണമാണെന്നാണ് കമ്പനി പറയുന്നത്. ജീവനക്കാരെയും കമ്പനി പുനര്‍വിന്യസിക്കും. ബൈജ്യൂസിന്റെ പുതിയ നിയമനങ്ങളില്‍ പകുതിയും ഇന്ത്യയില്‍ ആയിരിക്കും. ഇംഗ്ലീഷ് , സ്പാനിഷ് മേഖലയിലും പുതിയ നിയമനങ്ങള്‍ ഉണ്ടാവും. ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലേക്കും ബൈജൂസ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
2020-21 സാമ്പത്തികവര്‍ം 4,588 കോടി രൂപയായിരുന്നു ബൈജൂസിന്റെ നഷ്ടം. 2,428 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ ബൈജൂസിന്റെ വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ബൈജൂസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine