ഇനി ബൈജൂസിലില്ല; ചെറിയാന്‍ തോമസ് യു.എസ്. കമ്പനിയുടെ സി.ഇ.ഒ

ബൈജൂസില്‍ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം
Image courtesy: Cherian Thomas linkedin/ byjus
Image courtesy: Cherian Thomas linkedin/ byjus
Published on

വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ് വിട്ട് കൊല്ലം സ്വദേശി ചെറിയാന്‍ തോമസ് സന്‍ ഫ്രാന്‍സിസ്‌കോ (യു.എസ്) ആസ്ഥാനമായ 'ഇംപെന്‍ഡിംഗ്' എന്ന മൊബൈല്‍ ആപ്പ് നിര്‍മാണ കമ്പനിയുടെ സി.ഇ.ഒ. ആയി നിയമിതനായി. 'ഹെഡ്സ് അപ്പ്', 'ഹിയര്‍ കിറ്റി', 'ക്ലിയര്‍ ടു ഡു' എന്നീ ഗെയിമിംഗ് ആപ്പുകളിലൂടെ ശ്രദ്ധേയരാണ് കമ്പനിയാണിത്. ചെറിയാന്‍ തോമസ് ഇംപെന്‍ഡിംഗിനെ ആഗോള തലത്തില്‍ ശക്തിപ്പെടുത്തുകയും അടുത്തഘട്ട വളര്‍ച്ചയിലേക്ക് നയിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

പടിയിറങ്ങുന്നത് 

ബൈജൂസില്‍ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 2017-ല്‍ ബൈജൂസില്‍ ചേരുന്നതിനു മുന്‍പ് 'ക്യുകംബര്‍ ടൗണ്‍' എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുകയും അത് ജാപ്പനീസ് കമ്പനിക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.

വായ്പാ തിരിച്ചടവ്, 2021- 22ലെ സാമ്പത്തിക ഫലങ്ങള്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസം എന്നിവയുള്‍പ്പെടെ ഒന്നിലധികം പ്രശ്നങ്ങളുമായി ബൈജൂസ് ബുദ്ധിമുട്ടുന്ന സമയത്താണ് ചെറിയാന്‍ തോമസ് കമ്പനി വിടുന്നത്. അടുത്തകാലത്തായി ബൈജൂസ് നൂറു കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com