പാപ്പരത്ത നിയമത്തിൽ 7 ഭേദഗതികൾ വരുന്നു

പാപ്പരത്ത നിയമത്തിൽ 7 ഭേദഗതികൾ വരുന്നു
Published on

പാപ്പരത്ത നിയമത്തിന് കീഴിൽ ഇൻസോൾവെൻസി നടപടികൾ നേരിടുന്ന കമ്പനികളുടെ മൂല്യം പരമാവധി ഉയർത്താനും സമയബന്ധിതമായി കാര്യങ്ങൾ തീർപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പാപ്പരത്ത നിയമത്തിൽ (Insolvency and Bankruptcy Code-IBC) ഏഴ് ഭേദഗതികൾ കൊണ്ടുവരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഭേദഗതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. ഇത് പാർലമെന്റ് പാസാക്കേണ്ടതുണ്ട്.

ഭേദഗതികൾ ഏതൊക്കെ? 

ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൻസോൾവെന്റ് ആയ കമ്പനികൾക്ക് റെസൊല്യൂഷൻ പ്രക്രിയ പൂർത്തീകരിക്കാനുള്ള സമയപരിധി നീട്ടി എന്നുള്ളതാണ്.  330 ദിവസങ്ങളാണ് ഭേദഗതിയിൽ നിർദേശിച്ചിരിക്കുന്നത്. മുൻപ് 270 ദിവസമായിരുന്നു. ഇതിൽ കോടതി വ്യവഹാരത്തിനുള്ള സമയവും ഉൾപ്പെടും. 

ഇൻസോൾവെന്റ് ആയ കമ്പനിയുടെ ഫിനാൻഷ്യൽ ക്രെഡിറ്റർമാരുടേയും (ഇൻസോൾവെൻസിക്ക് അനുകൂലമായി വോട്ടുചെയ്യാത്തവർ) ഓപ്പറേഷണൽ ക്രെഡിറ്റർമാരുടേയും അവകാശം ഉയർത്തിപ്പിടിക്കുന്നതാണ് മറ്റൊന്ന്. ഐബിസിയിൽ നിർവചിച്ചിരിക്കുന്ന അധികാര ശ്രേണിയുടെ ക്രമത്തിൽ ക്രെഡിറ്റർമാരുടെ പണം നൽകണം എന്നതാണ് മറ്റൊരു ഭേദഗതി. ഇപ്പോൾ ഏറ്റവും അവസാനമാണ് ഇക്കൂട്ടർക്ക് പണം ലഭിക്കുന്നത്.  

കമ്പനി പണം നൽകാനുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്കും പാപ്പരത്ത നിയമ ചട്ടക്കൂടിന് കീഴിൽ രൂപീകരിച്ചിട്ടുള്ള ബാങ്ക്റപ്റ്റസി റെസൊല്യൂഷൻ അല്ലെങ്കിൽ ലിക്വിഡേഷൻ ബാധകമായിരിക്കും. 

ഏറ്റെടുക്കലുകളും ലയനങ്ങളും റെസൊല്യൂഷൻ പ്രകിയയയുടെ ഭാഗമാകും. ഇത് നിക്ഷേപകർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകും. നിരവധി ക്രെഡിറ്റർമാർ ഉള്ള കമ്പനികളുടെ വോട്ടിംഗ് റൈറ്റുകൾ പുനഃപരിശോധിക്കും.  

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com