

ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) യുടെ പുതിയ ചട്ടങ്ങള്‍ ഡിസംബര്‍ 29ന് പ്രാബല്യത്തില്‍ വരും. ഇതോടെ ഡി.ടി.എച്ച്. സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 130 രൂപയിലെത്തും.
ഉപയോക്താക്കള്‍ക്ക് ഇനിമുതൽ ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാം. അതിനായി വ്യത്യസ്ത നിരക്കുകളിലുള്ള ഡി.ടി.എച്ച്. പ്ലാനുകളാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതുമൂലം ഉപഭോക്താക്കളുടെ കേബിൾ ബില്ലിൽ വലിയ വർധനയുണ്ടാകുമെന്നാണ് കേബിൾ, ഡി.ടി.എച്ച്. സേവനദാതാക്കളുടെ വാദം.
ട്രായ് നീക്കത്തിനെതിരെ ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍, സ്റ്റാര്‍ ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവയൊക്കെ മറികടന്നാണ് ട്രായ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്.
കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ ചാനലുകള്‍ എന്ന രീതിയാണ് നിലവില്‍ ചാനലുകള്‍ പിന്തുടരുന്നത്. എന്നാൽ പുതിയ ചട്ടങ്ങള്‍ വരുന്നതോടെ ഇതിന് മാറ്റം വരും.
Read DhanamOnline in English
Subscribe to Dhanam Magazine