ഭാരതി എയര്‍ടെല്‍ ഗ്രൂപ്പില്‍ അമേരിക്കന്‍ കമ്പനിയുടെ 1762 കോടി നിക്ഷേപം

ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള നെക്‌സ്ട്ര ഡാറ്റ ലിമിറ്റഡില്‍ അമേരിക്കയില്‍ നിന്നുള്ള കാര്‍ലൈല്‍ ഗ്രൂപ്പിന്റെ 1762 കോടി (23.5 കോടി ഡോളര്‍) രൂപ നിക്ഷേപമെത്തുന്നു. ഡാറ്റ സെന്റര്‍ ബിസിനസ് നടത്തുന്ന നെക്‌സട്രയില്‍ 25 ശതമാനം ഉടമസ്ഥാവകാശമാണ് കാര്‍ലൈല്‍ സ്വന്തമാക്കുക. ബാക്കിയുള്ള 75 ശതമാനം ഭാരതി എയര്‍ടെലിന്റെ കൈവശം തന്നെ തുടരും.

ഇന്ത്യയിലെയും പുറത്തുമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഡാറ്റ അനുബന്ധ സേവനം നല്‍കിവരുന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്‌സ്ട്ര. ലൊക്കേഷന്‍ സര്‍വീസ്, ക്ലൗണ്ട് ഇന്‍ഫ്രസ്‌ട്രെക്ചര്‍, ഹോസ്റ്റിങ്, ഡാറ്റ ബായ്ക്കപ്പ് റിമോട്ട് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പ്രമുഖ സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നെക്‌സ്ട്രയുടെ ഉപയോക്താക്കളാണ്. ഡാറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ സ്വാധീനമുള്ള കാര്‍ലൈല്‍ ഗ്രൂപ്പ് യുഎസിലെതന്നെ കോറസൈറ്റ്, സ്‌പെയിനിലെ ഇറ്റോണിക് എന്നീ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

എയര്‍ടെലിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് പുതിയ നിക്ഷേപ കരാറെന്ന നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഈ കരാര്‍ എയര്‍ടെലിനെ ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ എന്നിവയുടെ നിരയിലേക്ക് എത്തിക്കുന്നു.വന്‍ നിക്ഷേപങ്ങളിലൂടെ ജിയോ മുന്‍തൂക്കം നേടി നില്‍ക്കേ കാര്‍ലൈലിനെ നെക്‌സ്ട്രയിലേക്ക് കൊണ്ടുവരുന്നത് മത്സരം നേരിടാന്‍ എയര്‍ടെലിന് അധിക ശക്തി നല്‍കുമെന്നും നിരീക്ഷകര്‍ പറയുന്നു. ഗവേഷണ സ്ഥാപനമായ ബിസിനസ് വയര്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം മേഖലകളിലുടനീളമുള്ള ഇന്ത്യന്‍ സംരംഭങ്ങള്‍ അതിവേഗം ഡിജിറ്റല്‍ സേവനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നെക്‌സട്രയ്ക്കു മുന്നില്‍ വിശാലമായ പാതയാണുള്ളത്. ലോക്ഡൗണ്‍ കാരണം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഡിജിറ്റല്‍ സേവനങ്ങളുടെ പ്രാധാന്യം സംരംഭങ്ങള്‍ കൂടുതലായി തിരിച്ചറിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it