രാജ്യത്തെ സിമന്റ് ഡിമാന്‍ഡ് ഉയരുന്നു: ക്രിസില്‍

2024 സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് ഡിമാന്‍ഡ് 7-9 ശതമാനം വളര്‍ച്ചയോടെ 42.5 കോടി ടണ്ണിലെത്തുമെന്ന് ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് & അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ട് പ്രകാരം കല്‍ക്കരി, പെറ്റ്കോക്ക് തുടങ്ങിയ പ്രധാന വസ്തുക്കളുടെ ഉയര്‍ന്ന വില മൂലം സമ്മര്‍ദ്ദത്തിലായ പ്രവര്‍ത്തന മാര്‍ജിനുകള്‍ കമ്പനികളെ വായ്പയെടുക്കാന്‍ പ്രേരിപ്പിക്കും.

വരും മാസങ്ങളിലും തുടരും

അടിസ്ഥാനസൗകര്യ പദ്ധതികളിലെ വേഗത്തിലുള്ള നിര്‍വ്വഹണവും റിയല്‍ എസ്റ്റേറ്റ്, ഗ്രാമീണ മേഖലയിലെ ഭവന വിഭാഗങ്ങളിലെ വളര്‍ച്ചയും മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 10 മാസങ്ങളില്‍ സിമന്റ് ഡിമാന്‍ഡ് 11 ശതമാനം വര്‍ധിച്ചു. വരും മാസങ്ങളിലും ഇത് തുടരാന്‍ സാധ്യതയുണ്ട്. ഇതേ കാര്യങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലും സിമന്റ് ഡിമാന്‍ഡ് ഉയര്‍ത്തും.

വളര്‍ച്ചയെ പിന്തുണയ്ക്കും

കല്‍ക്കരി വില ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ അന്താരാഷ്ട്ര പെറ്റ്കോക്കിന്റെ വില കുറയാന്‍ തുടങ്ങി. മൂന്നാം പാദത്തില്‍ വീണ്ടും കുറഞ്ഞു. കൂടാതെ, 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലും കുറവാണ് ഉണ്ടായത്. ഇത് മുന്നോട്ടുള്ള വളര്‍ച്ചയെ പിന്തുണയ്ക്കും.

Related Articles

Next Story

Videos

Share it