സിമന്റ് വില്‍പ്പന കൂടിയെങ്കിലും വില വര്‍ധിക്കുന്നു, കാരണങ്ങള്‍ ഇവയാണ്

കേരളത്തിലാണ് ഏറ്റവും അധികം വില വര്‍ധനവ്, 2022 -23 ല്‍ സിമന്റ് കമ്പനികളുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 6.9% ഇടിയും
Photo : Canva
Photo : Canva
Published on

സിമന്റ് കമ്പനികളുടെ വില്‍പ്പനയും വരുമാനവും വര്‍ധിക്കുന്നുണ്ടെങ്കിലും ലാഭത്തിലും മാര്‍ജിനിലും ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പ്രധാന കാരണം കല്‍ക്കരി, പെറ്റ് കോക്ക് , ഇന്ധനം, വൈദ്യുതി നിരക്കുകള്‍ വര്‍ധിച്ചതാണ്. ഒക്ടോബര്‍ മാസത്തില്‍ സിമന്റ് വില 2% വര്‍ധിച്ചു. തെക്ക്, കിഴക്ക്, പശ്ചിമ ഇന്ത്യ എന്നിവിടങ്ങളില്‍ 2.5 ശതമാനം വില വര്‍ധനവ് ഉണ്ടായി. നവംബര്‍ മാസത്തില്‍ ഒരു ചാക്കിന് 15 മുതല്‍ 20 രൂപ വരെ യാണ് വര്ധിപ്പിക്കുന്നത്. കേരളത്തിലാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം വില വര്‍ധനവ് ഉണ്ടായത്, 50 കിലോ ചാക്കിന് 35 രൂപ വരെ വര്‍ധിച്ചു. കര്‍ണാടകം, തമിഴ് നാട്, ആന്ധ്ര പ്രദേശിലും നല്ല വര്‍ധനവ് കമ്പനികള്‍ വരുത്തി.

2022 -23 ആദ്യ പകുതിയില്‍ സിമന്റ് വില്‍പ്പന 11 % വര്‍ധിച്ച് 187 ദശലക്ഷം ടണ്ണായി. ഗ്രാമീണ ഭവന നിര്‍മാണം വര്‍ധിച്ചതും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ നടപ്പാക്കുന്നത് വര്‍ധിച്ചതും സിമന്റ് ഡിമാന്‍ഡ് കൂടാന്‍ കാരണമായി. ഇത് കാരണം സിമന്റ് വ്യവസായത്തിന്റെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 6 -6.9 % കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2022 -23 ല്‍ മൊത്തം സിമന്റ് വില്‍പ്പന 7 -8 % വര്‍ധിച്ച് 388 ദശലക്ഷം ടണ്ണാകുമെന്ന്, ഐ സി ആര്‍ എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ ഇടിയുന്നത് കൊണ്ട് സിമന്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വില്‍പ്പന 4 % വര്‍ധിച്ചെങ്കിലും പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 51 % ഇടിഞ്ഞു - മെട്രിക്ക് ടണ്ണിന് 552 രൂപയായി. എന്നാല്‍ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ മാര്‍ജിന്‍ മെട്രിക് ടണ്ണിന് 761 രൂപയായിരുന്നു. എങ്കിലും വാര്‍ഷിക അടിസ്ഥാനത്തില്‍ 39 % കുറവ്

ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ടണ്ണിന് 250 -350 ഡോളര്‍ നിരക്കില്‍ തുടരുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവിനൊപ്പം ഇന്ധന ചെലവും കുറഞ്ഞെങ്കിലും, ഉല്‍പ്പാദന ചെലവ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇനിയും സിമന്റ് വില വര്‍ധിക്കും.

2022 -23 മൂന്നാം പാദത്തില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. 2022 -23 മൊത്തമായി പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 26-30 % കുറഞ്ഞ് മെട്രിക് ടണ്ണിന് 875-925 രൂപ എന്ന നിലയില്‍ എത്തുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com