Begin typing your search above and press return to search.
കടം വീട്ടാന്‍ ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ഭൂമി വില്‍പ്പന വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍
കടം വീട്ടാന്‍ ബി.എസ്.എന്‍.എല്ലിന്റെയും എം.ടിഎന്‍.എല്ലിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. മെട്രോ നഗരങ്ങളിലേതുള്‍പ്പെടെയുള്ള ഭുമി വില്‍ക്കല്‍ നടപടികളില്‍ അമാന്തം ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇതുവരെ 550 കോടി രൂപയുടെ ഭൂമി മാത്രമാണ് വില്‍പ്പന നടത്തിയത്. 20,000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്.
കടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇരു സ്ഥാപനങ്ങളുടെയും ഭൂമി വിറ്റ് പണം കണ്ടെത്താന്‍ 2029ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇരു സ്ഥാപനങ്ങളുടേതുമായി 17 വസ്തുവകകള്‍ വില്‍ക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്‌ളിക് അസറ്റ് മാനേജ്‌മെന്റ് (DIPAM/ദിപം) അനുമതി നല്‍കിയിരുന്നു. ആദ്യഘട്ടത്തിനായി കണ്ടെത്തിയ ഈ വസ്തുവകകളുടെ മൂല്യം ഏകദേശം കോടി രൂപയാണ്. 18,200 കോടി രൂപ വില വരുന്ന ബി.എസ്.എന്‍.എല്ലിന്റെ 11 ആസ്തികളും എം.ടി.എന്‍.എല്ലിന്റെ 5,158 കോടി രൂപ വില വരുന്ന 6 ആസ്തികളുമാണ് വില്‍ക്കാന്‍ അനുമതിയായത്.
വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
വില്‍പ്പന ലക്ഷ്യം കാണാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ഇരു സ്ഥാപനങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അവലോകന യോഗം വിളിച്ചിരുന്നു. ഓരോ സര്‍ക്കിള്‍ അടിസ്ഥാനപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും എവിടെയൊക്കെയാണ് ഭൂമി വില്‍പ്പന സാധ്യമാകാത്തതെന്നും എന്താണ് തടസങ്ങളെന്നും മെയ് 31നകം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതി പ്രശ്‌നങ്ങള്‍, സംസ്ഥാനങ്ങളില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും അനുമതികള്‍ ലഭിക്കുന്നതിലെ തടസങ്ങള്‍ എന്നിവയാണ് ഭൂമി വിറ്റഴിക്കുന്നതില്‍ കാലാതാമസമുണ്ടാക്കുന്നതെന്ന് ഇരു സ്ഥാപനങ്ങളുടയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞിരുന്നു.
ഇരു പൊതുമേഖലാ സ്ഥാപനങ്ങളോടും 22 ടെലികോം സര്‍ക്കിളുകളിലുമായി 10 പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം മെയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍മാര്‍ക്ക് (CGMs) അവരുടെ അധികാര പരിധിയില്‍ വരുന്ന വിറ്റ് പണമാക്കി മാറ്റാവുന്ന പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താന്‍ മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. നിലവിലെ വപിണി വില അനുസരിച്ച് ഓരോ സ്ഥലത്തിന്റെയും മൂല്യം കണക്കാക്കി സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞെങ്കിലും പുരോഗതിയുണ്ടായില്ല.
നിരവധി പുനരുജ്ജീവന പാക്കേജുകള്‍
നഷ്ടത്തിലായ ബി.എസ്.എന്‍.എല്ലിനെയും എം.ടി.എന്‍.എല്ലിനെയും പുനരുജ്ജീവിപ്പിക്കാന്‍ പല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
2019ലാണ് ആദ്യത്തെ പുനരുജ്ജീവന പാക്കേജ് അവതരിപ്പിച്ചത്. 69,000 കോടി രൂപയുടേതായിരുന്നു പാക്കേജ്. പിന്നീട് 2022ല്‍ 1.64 ലക്ഷം കോടിയുടെ പാക്കേജും കൊണ്ടു വന്നു. രണ്ട് പാക്കേജും ബി.എസ്.എന്‍.എല്ലിന് ഗുണകരമായെന്ന വിലയിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 89,000 കോടിയുടെ പുതിയ പാക്കേജും പ്രഖ്യാപിച്ചു.
Next Story
Videos