

അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ഒറ്റദിവസം 7 വൻ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). കാര്‍ഗോയിലും യാത്രക്കാരുടെ എണ്ണത്തിലും പ്രതീക്ഷിക്കുന്ന വളര്‍ച്ച ഉള്‍ക്കൊള്ളത്തക്ക വിധമാണ് ഏഴ് പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഘട്ടത്തിന് സിയാല്‍ തുടക്കമിടുകയാണ്. 2023 ഒക്ടോബര്‍ 2, മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജി യാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. രാജ്യാന്തര ടെര്‍മിനല്‍ വികസനത്തിന്റെ ഒന്നാംഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും അന്നേ ദിവസം നടക്കും. വ്യവസായ മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജന്‍, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പദ്ധതികളുടെ വിശദാംശങ്ങള്‍:
നേട്ടങ്ങളില്‍ സിയാല്‍
കോവിഡാനന്തര കാലഘട്ടത്തില്‍ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമായ സിയാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ 14 MW സൗരോര്‍ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ 4.5 MW ജലവൈദ്യുത പദ്ധതിയും ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ ആയ ബിസിനസ് ജെറ്റ് ടെര്‍മിനലും ഈ കാലയളവില്‍ സിയാല്‍ കമ്മീഷന്‍ ചെയ്ത സംരംഭങ്ങളാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ വികസനയാത്രയിലെ പുതുയുഗത്തെ സൂചിപ്പിക്കുന്നതാണ് പുതിയ മാറ്റങ്ങളെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ''നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയത്തെ സാര്‍ത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകള്‍ നടപ്പിലാക്കി കൊണ്ട് ഞങ്ങള്‍ നൂതനമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. സുഹാസ് പറഞ്ഞു. ''വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതിലുപരി, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഊന്നല്‍ നല്‍കി, ദീര്‍ഘവീക്ഷണത്തോടെയാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന ഈ 7 മെഗാ പദ്ധതികള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറാന്‍ ഞങ്ങളെ പ്രാപ്തരാക്കും എന്ന് ഉറപ്പുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
7 മെഗാ പദ്ധതികള്‍ ഒറ്റ നോട്ടത്തില്‍:
-രാജ്യാന്തര ടെര്‍മിനല്‍ വികസനം തറക്കല്ലിടല്‍
-ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം
-0484 ലക്ഷ്വറി എയ്റോ ലോഞ്ച് തറക്കല്ലിടല്‍
-ഡിജിയാത്ര ഇ-ബോര്‍ഡിംഗ് സോഫ്റ്റ് വെയര്‍ ഉദ്ഘാടനം
-അടിയന്തിര രക്ഷാസംവിധാനം ആധുനികവല്‍ക്കരണം ഉദ്ഘാടനം
-ചുറ്റുമതില്‍ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടല്‍
-ഗോള്‍ഫ് റിസോര്‍ട്സ് & സ്പോര്‍ട്സ് സെന്റർ തറക്കല്ലിടല്‍
Read DhanamOnline in English
Subscribe to Dhanam Magazine