സിറ്റി ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; 20000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും?

ഇന്ത്യയില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങള്‍ അവസാനിപ്പിക്കുമെങ്കിലും ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടരും
സിറ്റി ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; 20000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും?
Published on: 

ഇന്ത്യയുള്‍പ്പടെ 13 രാജ്യങ്ങളില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിറ്റി ബാങ്ക് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സിറ്റി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയ്ന്‍ ഫ്രേസര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ചൈന, ഓസ്‌ട്രേലിയ, മലേഷ്യ, ബഹ്്‌റൈന്‍, കൊറിയ, ഇന്തോനേഷ്യ, റഷ്യ, വിയറ്റ്‌നാം, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ്, പോളണ്ട്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവസാനിപ്പിക്കുന്നത്.

ഹോങ്കോങ്, സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ തീരുമാനം. ഇവിടങ്ങളില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയിലാണ് ബാങ്ക് പ്രധാനമായും ശ്രദ്ധയൂന്നുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റി ബാങ്ക് 1902 ല്‍ കൊല്‍ക്കൊത്തയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവരുടെ ലിങ്ക്ഡ്ഇന്‍ പേജിലെ വിവര പ്രകാരം രാജ്യത്ത് 20,000 ജീവനക്കാരുണ്ട്.

റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിര്‍ത്തിയെങ്കിലും ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടരുമെന്ന് ബാങ്ക് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com