

ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ വമ്പന്മാര്‍ക്കുപോലും ഭീഷണി സൃഷ്ടിക്കുകയാണ് ചെറുതെന്ന് എല്ലാവരും കരുതിയ ഈ ചൈനീസ് ഷോപ്പിംഗ് ആപ്പ്. ക്ലബ് ഫാക്ടറി എന്ന ഈ സൈറ്റ് ശ്രദ്ധിക്കാത്തവരുണ്ടാകില്ല. പുതിയ കണക്ക് പുറത്തുവന്നത് അനുസരിച്ച് ഇവരുടെ ഇന്ത്യയിലെ മാസത്തിലെ ആക്റ്റീവ് ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞിരിക്കുന്നു.
ഇപ്പോഴും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയുടെ നല്ലൊരു ഭാഗം സ്വന്തമാക്കാന്‍ കഴിഞ്ഞെന്നാണ് ഡാറ്റ ഇന്റലിജന്‍സ് കമ്പനിയായ ആപ്പ്‌ടോപ്പിയയുടെ ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2019 അവസാന പാദത്തിലെ മന്ത്‌ലി ആക്റ്റീവ് യൂസേഴ്‌സിന്റെ (MAU) എണ്ണത്തില്‍ ഫളിപ്പ്കാര്‍ട്ട്, ആമസോണ്‍, പേറ്റിഎം, ഒഎല്‍എക്‌സ് തുടങ്ങിയവയെക്കാള്‍ മുന്നിലെത്താന്‍ ക്ലബ് ഫാക്ടറിക്ക് കഴിഞ്ഞത്രെ. ആക്റ്റീവ് യൂസേഴ്‌സിന്റെ എണ്ണത്തില്‍ 100 മില്യണ്‍ മറികടക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് കഴിഞ്ഞയാഴ്ച ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായി. അതായത് 2019ല്‍ ഓര്‍ഡറുകളുടെ എണ്ണത്തില്‍ തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധിച്ചു.
ഉത്തര്‍പ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ടിയര്‍2, ടിയര്‍3 നഗരങ്ങളിലാണ് ഏറ്റവുമധികം വളര്‍ച്ചയുണ്ടായത്.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം ഇ-കൊമേഴ്‌സുകള്‍ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ. ഇവയുടെ വരുമാനത്തിന്റെ വാര്‍ഷികവളര്‍ച്ചാനിരക്ക് 51 ശതമാനമാണ്. 4757 ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളാണ് സജീവമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ വളര്‍ച്ചയുടെ സിംഹഭാഗം ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് വമ്പന്മാര്‍ക്ക് അവകാശപ്പെട്ടതുതന്നെ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ ഇവരെ സംബന്ധിച്ചടത്തോളം വളരെ പ്രക്ഷുധമായ കാലഘട്ടമായിരുന്നു. രാജ്യത്തെ വ്യാപാരികളുടെ പ്രതിഷേധങ്ങള്‍ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine