സുഹൃത്തുക്കൾക്ക് സമ്മാനിക്കാം ബ്ലൂ ടൂത് കൊക്ക കോള കുപ്പി

സൗജന്യമായി ലഭിക്കുന്ന ഈ കുപ്പി തുറക്കാൻ നൽകിയ വ്യക്തിയും, സമ്മാനം ലഭിച്ച വ്യക്തിയും കണ്ടുമുട്ടണം
സുഹൃത്തുക്കൾക്ക് സമ്മാനിക്കാം ബ്ലൂ ടൂത് കൊക്ക കോള കുപ്പി
Published on

ദീപാവലി ആഘോഷവുമായി ബന്ധപെടുത്തി ഇന്ത്യയിൽ ആദ്യമായി പൂട്ടിയ (locked) ബ്ലൂ ടൂത് കുപ്പിയുമായി എത്തിയിരിക്കുകയാണ് കൊക്ക കോള.

ഈ കുപ്പി തുറക്കാൻ ബോട്ടിൽ ഓപ്പണർ കൊണ്ട് സാധിക്കില്ല. സമ്മാനം ലഭിച്ച വ്യക്തിയും നൽകി വ്യക്തിയും കണ്ടുമുട്ടുമ്പോൾ മാത്രമേ കുപ്പി തുറക്കാൻ സാധിക്കു. കുപ്പി സമ്മാനമായി അയച്ച വ്യക്തിയുടെ മൊബൈൽ ഫോൺ സമീപം ഉണ്ടെങ്കിൽമാത്രമേ കുപ്പി തുറക്കാൻ കഴിയുക ഉള്ളു. സാമൂഹ്യ ബന്ധങ്ങൾ ദൃഢപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കൊക്ക കോള ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്.

https://www.coke2home.com/coke-lock/ എന്ന മൈക്രോ സൈറ്റ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ച് ബ്ലൂ ടൂത് കുപ്പി സൗജന്യമായി ഓർഡർ ചെയ്യാം. സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ പേരും, മേൽവിലാസവും ദീപാവലി സന്ദേശവും വെബ് സൈറ്റിൽ നൽകണം.

കോവിഡ് വ്യാപനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിൽ കാണുന്നത് വിരളമായി. അതിനൊരു മാറ്റം കൊണ്ടുവരാനും ദീപാവലി ആഘോഷ നാളുകളിൽ നേരിട്ടുള്ള കൂടി കാഴ്ചകൾ വര്ധിപ്പിക്കാനുമാണ് ദീപാവലിക്ക് ബ്ലൂ ടൂത് കോക്ക് കുപ്പിയുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com