പ്രതിസന്ധികളാണ് ബിസിനസിനെ വളര്‍ത്തുന്നത്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

പ്രതിസന്ധികളാണ് ബിസിനസുകളെ വളര്‍ത്തുന്നതെന്ന് വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രതിസന്ധിയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കി

വി-ഗാര്‍ഡ് തുടങ്ങുമ്പോള്‍ ആദ്യം ചിന്തിച്ചത് വിപണിയില്‍ നിലവിലുള്ള ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമാകണമെന്നായിരുന്നു. സാങ്കേതികവിദ്യയിലും രൂപകല്‍പ്പനയിലും മാറ്റം കൊണ്ടുവരാന്‍ വി-ഗാര്‍ഡ് സ്റ്റെബിലൈസറുകള്‍ക്ക് സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇതില്‍ മാത്രം നിലനിന്നാല്‍ മുന്നോട്ടുപോകാനാകില്ലെന്ന് മനസിലാക്കി വാട്ടര്‍ പമ്പുകളിലേക്കും മറ്റും കടന്നു. അഞ്ച് വര്‍ഷം ആകുന്ന സമയത്താണ് തൊഴിലാളി സമരം വരുന്നത്. അത് ഔട്ട്‌സോഴ്‌സിംഗിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഓരോ പ്രതിസന്ധിയും സ്വാഭാവികമായി അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.


ബിസിനസ് അടുത്ത തലത്തിലേക്ക്

'നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എന്ത് ചെയ്യണം? (''How to scale up your business '') എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഐ.ബി.എസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി. കെ. മാത്യൂസ് നോതൃത്വം നല്‍കി. ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ബിസ്ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവര്‍ പങ്കെടുത്തു.

ധനം ബിസിനസ് മാഗസിന്റെ പ്രസിദ്ധീകരണത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിക്കപ്പെടുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ കേരളത്തിലുടനീളമുള്ള 1000 ബിസിനസ് സാരഥികള്‍ പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുത്തു

Related Articles
Next Story
Videos
Share it