ബംഗ്ലാദേശ് ആസ്ഥാനമായുള്ള കമ്പനിയെ പൂര്‍ണമായും ഏറ്റെടുത്ത് ഡാബര്‍ ഇന്ത്യ

ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഏഷ്യന്‍ കണ്‍സ്യൂമര്‍ കെയറിന്റെ (Asian Consumer Care) മുഴുവന്‍ ഓഹരികളും അനുബന്ധ സ്ഥാപനങ്ങള്‍ വഴി ഏറ്റെടുത്ത് ഡാബര്‍ ഇന്ത്യ (Dabur India). സംയുക്ത സംരംഭ പങ്കാളിയായ അഡ്വാന്‍സ്ഡ് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് ഏഷ്യന്‍ കണ്‍സ്യൂമര്‍ കെയറിനെ പൂര്‍ണമായും ഡാബര്‍ ഇന്ത്യ ഏറ്റെടുത്തത്. ഏറ്റെടുക്കുന്നതിന് മുമ്പ് ഈ കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ ഡാബര്‍ കൈവശം വച്ചിരുന്നു. ബാക്കി 24 ശതമാനം ഓഹരികളായിരുന്നു അഡ്വാന്‍സ്ഡ് കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്.

''ഡാബര്‍ ഇന്ത്യ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ഡാബര്‍ ഇന്റര്‍നാഷണലും ഡാബര്‍ (യുകെ) ലിമിറ്റഡും യഥാക്രമം ഏഷ്യന്‍ കണ്‍സ്യൂമര്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിലെ 84,79,187 ഇക്വിറ്റി ഷെയറുകളും 1,000 ഇക്വിറ്റി ഷെയറുകളും വാങ്ങാന്‍ തീരുമാനിച്ചു'' കമ്പനി ഫയലിംഗില്‍ പറയുന്നു.
60 കോടി ബംഗ്ലാദേശ് ടാക്കയ്ക്കാണ് 24 ശതമാനം ഓഹരികള്‍ കമ്പനി ഏറ്റെടുത്തത്. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 51 കോടി രൂപ വരും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it