3 ലക്ഷത്തിലധികം തൊഴില്‍, 90 നഗരങ്ങള്‍, 2030 ഓടെ ഡെക്കാത്തലോണ്‍ ലക്ഷ്യമിടുന്നത് വമ്പന്‍ വളര്‍ച്ച, സംഭരിക്കുക ₹300 കോടിയുടെ 'തനി നാടന്‍' ഉത്പന്നങ്ങള്‍

കഴിഞ്ഞ വര്‍ഷം 4,100 കോടി രൂപയായിരുന്നു ഫ്രഞ്ച് കമ്പനിയുടെ വരുമാനം
3 ലക്ഷത്തിലധികം തൊഴില്‍, 90 നഗരങ്ങള്‍, 2030 ഓടെ ഡെക്കാത്തലോണ്‍ ലക്ഷ്യമിടുന്നത് വമ്പന്‍ വളര്‍ച്ച, സംഭരിക്കുക ₹300 കോടിയുടെ  'തനി നാടന്‍' ഉത്പന്നങ്ങള്‍
Published on

ആഗോള സ്‌പോര്‍ട്‌സ്‌വെയര്‍ കമ്പനിയായ ഡെക്കാത്തലോണ്‍ (Decathlon) 'മേയ്ക്ക് ഇന്‍ ഇന്ത്യ' പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. 2030 ഓടെ പ്രാദേശിക വിപണിയില്‍ നിന്ന് 300 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ സംഭരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കമ്പനി വരും വര്‍ഷങ്ങളില്‍ നേരിട്ടും അല്ലാതെയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

ഡെക്കാത്തലോണിന്റെ ആഗോള ഉത്പന്ന സംഭരണത്തില്‍ എട്ട് ശതമാനമാണ് നിലവില്‍ ഇന്ത്യയില്‍ നിന്നുള്ളത്. 2020 ആകുമ്പോള്‍ ഇത് 15 ശതമാനമാക്കുകയാണ് ലക്ഷ്യം. പാദരക്ഷകള്‍, ഫിറ്റ്‌നസ് ഉപകരണങ്ങള്‍, ടെക്‌നിക്കല്‍ ടെക്‌സ്റ്റൈലുകള്‍ എന്നിങ്ങനെ കൂടുതല്‍ സാധ്യതകളുള്ള ഉത്പന്ന ശ്രേണികളിലാണ് കമ്പനി ശ്രദ്ധയൂന്നുന്നത്. ഇന്ത്യന്‍, രാജ്യാന്തര വിപണിക്ക് ഇണങ്ങുന്ന ഉത്പന്നങ്ങളാണ് അണി നിരത്തുക.

നിലവില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഉത്പന്നങ്ങളുടെ 70 ശതമാനവും പ്രാദേശികമായി നിര്‍മിക്കുന്നവയാണ്. 2030 ഓടെ ഇത് 90 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യത്തെമ്പാടുമായി 113 മാനുഫാക്ചറിംഗ് യൂണിറ്റുകളും 86 വിതരണക്കാരും ഏഴ് ഉത്പാദന ഓഫീസുകളും ഡെക്കാത്തലോണിന് ഉണ്ട്.

നൂതനവും താങ്ങാവുന്നതുമായ ഉത്പന്നങ്ങള്‍ക്കായി പ്രത്യേക ഡിസൈന്‍ സെന്ററുകളും കമ്പനി നടത്തി വരുന്നു.

ലക്ഷ്യം 7,000 കോടി രൂപ വരുമാനം

നിലവില്‍ 55 നഗരങ്ങളിലായി 132 സ്റ്റോറുകളാണ് ഡെക്കോണത്തലോണിനുള്ളത്. 2030 ആകുമ്പോള്‍ 90 നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാനും പദ്ധതിയിടുന്നു.

കഴിഞ്ഞ വര്‍ഷം 4,100 കോടി രൂപയായിരുന്നു ഫ്രഞ്ച് കമ്പനിയായ ഡെക്കോത്തലോണിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 20230 ആകുമ്പോള്‍ ഇത് 7,000 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു. ബംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com