റിലയന്‍സിന്റെ റ്റിറയുമായി കൈകോര്‍ത്ത് ദീപിക പദുക്കോണിന്റെ സെല്‍ഫ് കെയര്‍ ബ്രാന്‍ഡ് 82°E
ഇഷാ അംബാനി നയിക്കുന്ന റിലയന്‍സ് റീറ്റെയ്‌ലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ റ്റിറയുമായി (Tira) കൈകോര്‍ത്ത് ദീപിക പദുക്കോണിന്റെ സെല്‍ഫ് കെയര്‍ ബ്രാന്‍ഡായ 82°E. അശ്വഗന്ധ ബൗണ്‍സ്, ലോട്ടസ് സ്പ്ലാഷ്, ടര്‍മെറിക് ഷീല്‍ഡ് തുടങ്ങി 82°Eയുടെ വിവിധ ഉത്പ്പന്നങ്ങള്‍ റ്റിറയില്‍ ലഭ്യമായി തുടങ്ങി.
ഇതോടെ ഉത്പ്പന്നം നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തുന്ന D2C (direct to customers) മോഡലില്‍ നിന്ന് 82°Eയുടെ ഉത്പ്പന്നങ്ങള്‍ റ്റിറയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയും എത്തി തുടങ്ങി.
റ്റിറയുമായി ചേർന്ന്
സെല്‍ഫ് കെയറിന് പേരുകേട്ട ബ്രാന്‍ഡായ 82°Eന്റെ ഉത്പ്പന്നങ്ങള്‍ റ്റിറയുടെ കാഴ്ചപ്പാടുമായി ചേർന്ന് പോകുന്നതാണെന്നും 82°Eയുമായി പങ്കാളികളാകുന്നതില്‍ സന്തുഷ്ടരാണെന്നും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷാ അംബാനി പറഞ്ഞു.
ഓണ്‍ലൈന്‍ വഴി 82°Eയുടെ ഉത്പ്പന്നം നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തുന്നതിന് പുറമേ റ്റിറയുടെ റീറ്റെയ്ല്‍ സ്റ്റോറുകള്‍ വഴിയും അവ ഉപയോക്താക്കളില്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് 82°Eയുടെ സഹസ്ഥാപകയായ ദീപിക പദുക്കോണ്‍ പറഞ്ഞു.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
ദീപിക പദുക്കോണിന്റെ നേതൃത്വത്തില്‍ 2022ലാണ് 82°E എന്ന സെല്‍ഫ് കെയര്‍ ബ്രാന്‍ഡ് വിപണിയിലെത്തുന്നത്. ഇന്ത്യയിലെ പരമ്പരാഗത സൗന്ദര്യ വര്‍ധന രഹസ്യക്കൂട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ ബ്രാന്‍ഡ് പുറത്തിറക്കിയത്. 2023ലാണ് റ്റിറ എന്ന പേരില്‍ ലക്ഷ്വറി ബ്യൂട്ടി ബ്രാന്‍ഡുമായി റിലയന്‍സ് റീറ്റെയ്ല്‍ എത്തിയത്.
ഓണ്‍ലൈന്‍ ആയും മൊബൈല്‍ ആപ്പ് വഴിയും റ്റിറയുടെ സ്റ്റോറുകളില്‍ നിന്നുമെല്ലാം ഉപയോക്താക്കള്‍ക്ക് വിവിധ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍ വാങ്ങാനാകും. ഫാല്‍ഗുനി നയ്യാറിന്റെ നേതൃത്വത്തിലുള്ള നൈകയുടെ 'നൈക ലക്സ്' പോലുള്ള ബ്രാന്‍ഡുകളുമായാണ് റ്റിറ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്.