ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയില്‍; ആദ്യ നൂറില്‍ രാജ്യത്ത് നിന്ന്‌ നാലെണ്ണം

ദി സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡല്‍ഹിയിലെ ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സ്‌കൈട്രാക്‌സ് മികച്ച വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

സെപ്റ്റംബര്‍ 2021 മുതല്‍ മെയ് 2022 വരെയാണ് സര്‍വെ നടത്തിയത്. 500 വിമാനത്താവളങ്ങളെയാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. ആഗോള റാങ്കിംഗില്‍ ഡല്‍ഹിക്ക് 37ആം സ്ഥാനമാണ്. ആദ്യ 50ല്‍ ഇടം പിടിച്ച രാജ്യത്തെ ഏക വിമാനത്താവളവും ഡല്‍ഹി തന്നെയാണ്.

ബംഗളൂര്‍ (61), ഹൈദരാബാദ് (63), മുംബൈ( 65) എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ആദ്യ 100ല്‍ ഇടം നേടിയ മറ്റ് വിമാനത്താവളങ്ങള്‍. ദോഹ ഹമദ് എയര്‍പോര്‍ട്ടാണ് ദി സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഹാനെഡ എയര്‍പോര്‍ട്ട് (ടോക്യോ), ചാങ്ഗി (സിംഗപ്പൂര്‍), നരിറ്റ (ടോക്യോ) സിയോള്‍ ഇഞ്ചിയോണ്‍ എന്നീ വിമാനത്താവളങ്ങളാണ് ആദ്യ അഞ്ചില്‍ ഇടം നേടിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it