വീട്ടിൽ തുടങ്ങാം സംരംഭം; മെഷിനറികൾ കാണാം, വാങ്ങാം

ചെറുകിട വ്യവസായരംഗത്തും നാനോ-മൈക്രോ ഗാർഹിക സംരംഭകത്വ രംഗത്തും ഉപയോഗപ്പെടുത്താൻ കഴിയുന്ന 35ൽ പരം വ്യാവസായിക യന്ത്രങ്ങളുടെ പ്രദർശനവും ലൈവ് ഡെമോൺസ്‌ട്രേഷൻ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 2022 ജനുവരി 14,15 തീയതികളിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. യന്ത്രങ്ങളുടെ പ്രവർത്തന രീതി, ഗുണമേന്മ, വൈദ്യുതി ഉപഭോഗം മെഷീനറികളുടെ പ്രവർത്തനത്തിനാവശ്യമായ അസംസ്കൃത വസ്‌തുക്കൾ തുടങ്ങി വ്യവസായങ്ങളിൽ യന്ത്രങ്ങളുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.

പ്രദർശനം എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം ഉത്‌ഘാടനം ചെയ്യും.
ഭഷ്യസംസ്കരണരംഗത്ത് ഉപയോഗിക്കുന്ന വിവിധയന്ത്രങ്ങൾ , ഗ്രാമിക കൊപ്രഡ്രയർ , ഫ്രൂട്ട്സ് വെജിറ്റബിൾ ഡ്രയറുകൾ , പായ്‌ക്കിoഗ് യന്ത്രങ്ങൾ , ബാച്ച്കോഡിംഗ് യന്ത്രങ്ങൾ, ക്യാനിംഗ് സീലിംഗ്‌ മെഷീനുകൾ, വാക്വം & നൈട്രജൻ പായ്‌ക്കിംഗ്, ഇൻസ്റ്റന്റ് വെറ്റ് ഗ്രൈൻഡർ, പോപ്‌കോൺ നിർമ്മാണ യന്ത്രം ബ്ലെൻഡിംഗ് & മിക്സിംഗ് യന്ത്രങ്ങൾ , സ്ലൈസർ, കർപ്പൂരം നിർമ്മാണയന്ത്രം, കോട്ടൺ വേസ്റ്റ് നിർമ്മാണയന്ത്രം , ഹൈപ്പോക്ലോറസ് ആസിഡ് നിർമ്മാണം, ഓഗർ പായ്കിംഗ് മെഷീൻ, റോസ്റ്റാറുകൾ തുടങ്ങി ചെറുകിട സംരംഭങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത് , മെഷീനറികളുടെ ലൈവ് ഡെമോൺസ്‌ട്രേഷനോടൊപ്പം തത്സമയ വിവരണങ്ങളും ലഭ്യമാകും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാച്ചുകളായാണ് ഡെമോൺസ്‌ട്രേഷൻ നടത്തുന്നത്.

രജിസ്‌ട്രേഷൻ : 9446713767, 0485-2999990


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it