Begin typing your search above and press return to search.
ഒടിടി പ്ലാറ്റ്‌ഫോമില്‍ അങ്കത്തിനൊരുങ്ങി സൂപ്പര്‍ താരങ്ങളുടെ അന്യഭാഷാ ചിത്രങ്ങള്‍
തീയേറ്ററുകളിലെ വിജയകരമായ പ്രദര്‍ശനത്തിനുശേഷം 'കര്‍ണന്‍' ഒ.ടി.ടി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ അടുത്തു തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അുസരിച്ച് മെയ് 14 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മലയാളി താരം രജിഷ വിജയനാണ് കര്‍ണനിലെ നായിക. ഏപ്രില്‍ 9 നായിരുന്നു ഇന്ത്യയാകെ തിയേറ്ററുകളില്‍ ചിത്രമെത്തിയത്.
തിയേറ്ററില്‍ ബ്ലോക്ബസ്റ്റര്‍ തീര്‍ക്കുന്ന ചിത്രങ്ങളാണ് ധനുഷിന്റെ അടുത്ത കാലത്തെ എല്ലാ റിലീസുകളും. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്യ്ത 'കര്‍ണന്‍' ആദ്യം തന്നെ ഉണ്ടാകുമെന്നാണ് തമിഴകത്തു നിന്നുള്ള വാര്‍ത്ത. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രം കോടികള്‍ നേടുന്ന ചരിത്രം ഇത്തവണയും ആവര്‍ത്തിക്കപ്പെടുമെന്നാണ് സിനിമാ നിരൂപകര്‍ പറയുന്നത്.
അതുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് വലിയ തുകയ്ക്ക് വിറ്റ് പോയത്. തുക എത്രയാണെന്ന് ഇഥുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. തെലുങ്കില്‍ സായ് ശ്രീനിവാസ് ആയിരിക്കും ധനുഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തില്‍ എത്തുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ബോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ സല്‍മാന്‍ ഖാന്റെ രാധെ സീ പ്ലെക്സില്‍ റിലീസ് ചെയ്യും. മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക.
അര്‍ജുന്‍ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സര്‍ദാര്‍ കാ ഗ്രാന്റ്സണ്‍. മെയ് 18 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
Next Story
Videos