ഐപിഎല്‍ സംപ്രേഷണം ഇല്ലാത്തത് തിരിച്ചടി, ഹോട്ട്‌സ്റ്റാറിന് വരിക്കാരെ നഷ്ടമാവുന്നു

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന് നഷ്ടമായത് 38 ലക്ഷം വരിക്കാരെ. ഏതെങ്കിലും ഒരു ത്രൈമാസത്തെ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും വലിയ നഷ്ടമാണിത്. ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് 5.75 കോടി വരിക്കാരാണ് ഹോട്ട്‌സ്റ്റാറിനുള്ളത്.

2022-23 സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബറില്‍ ഹോട്ട്‌സ്റ്റാറിന് ഉണ്ടായിരുന്നത് 6 കോടിയോളം വരിക്കാരാണ്. നാല് പാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഹോട്ട്‌സ്റ്റാറിന് വരിക്കാരെ നഷ്ടമാവുന്നത്. ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടാന്‍ സാധിക്കാത്തതാണ് വരിക്കാർ ഇടിയാന്‍ കാരണം. 2021ല്‍ കോവിഡിനെ തുടര്‍ന്ന് ഐപിഎല്‍ നടത്താതിരുന്ന സമയത്തും വരിക്കാരുടെ എണ്ണം കുറഞ്ഞിരുന്നു.

ഇപ്പോഴും ഹോട്ട്‌സ്റ്റാര്‍ തന്നെയാണ് രാജ്യത്തെ പണം നല്‍കി ഉപയോഗിക്കുന്ന ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളില്‍ മുന്നില്‍. ആമസോണ്‍ പ്രൈമിന് 2 കോടി വരിക്കാരും നെറ്റ്ഫ്ലിക്‌സിന് 60 ലക്ഷം വരിക്കാനുമാണ് ഉള്ളത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോളതലത്തില്‍ 7000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് ഡിസ്‌നി. 19 ലക്ഷത്തോളം ജീവക്കാരാണ് ഡിസ്‌നിക്കുള്ളത്. ജീവനക്കാരുടെ എണ്ണം കുറച്ചും പ്രവര്‍ത്തന ഘടന പുനസംഘടിപ്പിച്ചും 45,000 കോടി രൂപയോളം ലാഭിക്കുകയാണ് ഡിസ്‌നിയുടെ ലക്ഷ്യം.

Related Articles
Next Story
Videos
Share it