സംപ്രേക്ഷണാവകാശം ZEEയുമായി പങ്കിടാന്‍ ഡിസ്‌നി സ്റ്റാര്‍

ഏതാനും ദിവസം മുമ്പാണ് ഇന്ത്യന്‍ പുരുഷ, വനിത, അണ്ടര്‍19 ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാര്‍ നേടിയത്. 2024-27 കാലയളവിലേക്കുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ സ്വന്തമാക്കിയത് 3 ബില്യണ്‍ ഡോളറിനാണ്. ഇതില്‍ ടിവി സംപ്രേഷണാവകാശം സബ്-ലൈസന്‍സിലൂടെ സീയ്ക്ക് കൈമാറുകയാണെന്ന് സ്റ്റാര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച കരാര്‍ ചൊവ്വാഴ്ച ഇരുകമ്പനികളും ഒപ്പുവെച്ചു. രാജ്യത്തെ ബ്രോഡ്കാസ്റ്റിംഗ് മേഖലയില്‍ ഇത്തരം ഒരു കരാര്‍ ആദ്യമായാണ്. ഏകദേശം 1.5-1.6 ബില്യണ്‍ ഡോളറിനാണ് ടിവി അവകാശം സീയ്ക്ക് കൈമാറിയതെന്നാണ് വിവരം. സ്റ്റാറിന്റെ ഈ നീക്കം ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

2023-27 കാലയളവിലെ ഐപിഎല്‍ ഡിജിറ്റല്‍ അവകാശം സ്റ്റാറിന് നഷ്ടമായിരുന്നു. വിയാകോം18ന് ആണ് ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം നേടിയത്. ഐപിഎല്‍ ടിവി സംപ്രേക്ഷണാവകാശം സ്റ്റാര്‍ 23,575 കോടി രൂപയ്ക്ക് നിലനിര്‍ത്തിയപ്പോള്‍ ഡിജിറ്റല്‍ അവകാശം വിയാകോം നേടിയത് 20,500 കോടിക്കാണ്. സീയെ സംബന്ധിച്ച് ആറുവര്‍ഷത്തിന് ശേഷം സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ മെയില്‍ യുഎഇ ടി20 ലീഗിന്റെ ആഗോള അവകാശവും 800-900 കോടി രൂപയ്ക്ക് സീ നേടിയിരുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles
Next Story
Videos
Share it