എല്‍പിജി ഗ്യാസ് പേടിഎം വഴി ബുക്ക് ചെയ്താല്‍ 2700 രൂപ ക്യാഷ് ബാക്ക്; എങ്ങനെ നേടാം

പാചക വാതക സിലിണ്ടര്‍ വളരെ എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് നിലവിലുള്ളത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് ഗ്യാസ് ബുക്കിംഗ് സര്‍വീസിലേക്ക് വിളിച്ച് കസ്റ്റമര്‍ ഐഡി നല്‍കിയാല്‍ ബുക്ക് ചെയ്യാം. എന്നാല്‍ തീ പിടിക്കുന്ന പാചക വാതക വിലയിലും ലാഭത്തോടെ ബുക്ക് ചെയ്യാന്‍ കഴിയുന്ന സൗകര്യമുണ്ടെങ്കിലോ? അത്തരത്തിലൊരു സൗകര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎം ആണ് പുതിയ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 2,700 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കുന്ന പുതിയ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ഡോട്ട് ഇന്‍ 300 രൂപ വരെ ഉപയോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് നല്‍കാറുണ്ട്.

എന്താണ് പുതിയ ക്യാഷ് ബാക്ക് ഓഫര്‍?
പേടിഎം ഉപയോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ് ഓപ്ഷനിലൂടെ എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാം. മുമ്പും വിവിധ ഓഫറുകളുണ്ടെങ്കിലും ഏറ്റവും പുതിയ ഓഫറാണ് 2700 വരെ ക്യാഷ്ബാക്ക്. ഇന്‍ഡേയ്ന്‍, എച്ച്പി, ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഓഫര്‍ ലഭ്യമാകും. ആദ്യമായി പേടിഎം വാലറ്റ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 900 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫര്‍ പേടിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ ഗ്യാസ് ബുക്കിംഗിനും ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ പിന്നീട് പിന്‍വലിക്കാവുന്നതിനുള്ള സൗകര്യമാണ് ലഭ്യമാക്കിയിട്ടുള്ളത്.
എങ്ങനെയാണ് ബുക്ക് ചെയ്യും ?
https://paytm.com/cylinder-gas-recharge 'ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ്' വിഭാഗത്തിന് കീഴിലുള്ള 'ബുക്ക് എ സിലിണ്ടര്‍' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇന്‍ഡെയ്ന്‍ എന്ന ഓപ്ഷനുകളില്‍ നിങ്ങളുടെ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. കണ്‍സ്യൂമര്‍ നമ്പര്‍, ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ബുക്കിംഗ് തുക നല്‍കി പേയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് പണം നല്‍കുക. ബുക്കിംഗ് പൂര്‍ത്തിയാക്കുമ്പോള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ലഭിക്കും.
സിലിണ്ടര്‍ സ്റ്റാറ്റസ് അറിയാം
'ട്രാക്ക് യുവര്‍ സിലിണ്ടര്‍ എന്ന ഫീച്ചറിലൂടെ സിലിണ്ടര്‍ സ്റ്റാറ്റസും അറിയാം. എല്‍പിജി സിലിണ്ടര്‍ വിതരണത്തിന്റെ വിവിധ ഘട്ടങ്ങളും ഈ സംവിധാനം ഉപയോഗിച്ച് അറിയാന്‍ ആകും, ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കുന്നതിനായി ഓട്ടോമേറ്റഡ് സന്ദേശങ്ങളും അയയ്ക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it