അടിമുടി ഡിജിറ്റലായി വിമാനയാത്ര: ഡിജി-യാത്ര പദ്ധതിയുടെ ചട്ടങ്ങൾ തയ്യാർ

അടിമുടി ഡിജിറ്റലായി വിമാനയാത്ര: ഡിജി-യാത്ര പദ്ധതിയുടെ ചട്ടങ്ങൾ തയ്യാർ
Published on

പേപ്പർ-രഹിത വിമാനയാത്ര യാഥാർത്ഥ്യമാവുന്നു. ഡിജി-യാത്ര പദ്ധതിയുടെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ആഭ്യന്തര വിമാനയാത്രക്കാണ് ഈ സൗകര്യമുള്ളത്.

എന്താണ് ഡിജി-യാത്ര

പേപ്പർ വർക്കുകൾ മുഴുവനായും ഒഴിവാക്കി യാത്രക്കാർക്ക് ഒരു ഡിജിറ്റൽ യാത്രാനുഭവം നൽകുന്ന പദ്ധതിയാണ് ഡിജി-യാത്ര (DY). ഇതേക്കുറിച്ചറിയാൻ ചില കാര്യങ്ങൾ ഇതാ.

  • വ്യോമയാന മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഒരു 'DY ID' ജനറേറ്റ് ചെയ്യണം. എം-ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഇതിനായി ഉപയോഗപ്പെടുത്താം.
  • ഡിവൈ-ഐഡി ലഭിച്ചു കഴിഞ്ഞാൽ അതുപയോഗിച്ചുള്ള ആദ്യ യാത്രയിൽ മാത്രം ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയാൽ മതിയാവും.
  • പിന്നീടുള്ള യാത്രകൾക്ക് ബയോമെട്രിക്-അധിഷ്ഠിത വെരിഫിക്കേഷൻ മാത്രം.
  • ആദ്യഘട്ടത്തിൽ ഇതിനായി ഹൈദരാബാദ്, ബെംഗളൂരു, വിജയവാഡ, വാരാണസി,കൊൽക്കത്ത, പുണെ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഒരുക്കും. വൈകാതെ മറ്റ് വിമാനത്താവളങ്ങളിലും ഈ സംവിധാനം ഒരുക്കും.
  • ഡിവൈ സംവിധാനം താത്പര്യമില്ലാത്തവർക്ക് സാധാരണ രീതിയിൽ ചെക്ക്-ഇൻ ചെയ്യാം.
  • യാത്രക്കാരുമായുള്ള ഡേറ്റ ഷെയറിംഗ് കരാർ പ്രകാരം, ഒരാൾ ബയോമെട്രിക് വെരിഫിക്കേഷൻ നടത്തിയാൽ, അയാളുടെ ഫ്ലൈറ്റ് നമ്പർ ഉൾപ്പെടെയുള്ള യാത്രാ വിവരങ്ങൾ എയർപോർട്ടിലെ ഈ-ഗേറ്റുകളിൽ എത്തും. അതുകൊണ്ടുതന്നെ പ്രത്യേക വെരിഫിക്കേഷനോ ചെക്കിങ്ങോ ഇല്ലാതെ തന്നെ ആ വ്യക്തിക്ക് ആക്സസ് അനുവദിക്കും.
  • പദ്ധതി നടപ്പിലായാൽ ക്യുവിൽ ഏറെനേരം കാത്തുനിൽക്കേണ്ടി വരില്ല. മാത്രമല്ല, എയർപോർട്ടുകളിലെ തിരക്കും ഒഴിവാക്കാം. ഇതുകൂടാതെ, വ്യാജ രേഖകളും ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിക്കുന്നവരെ തടയാനും ഇത് സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com