

റബര്‍ ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായി ഡോ. കെ എന്‍ രാഘവന്‍ ഐ ആര്‍ എസ്.
കേരള കോ ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (റബര്‍മാര്‍ക്ക്) മാനേജിംഗ് ഡയറക്റ്ററായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. കെ എന്‍ രാഘവന്‍ മുംബൈ സെന്‍ട്രല്‍ ജിഎസ്ടി ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിന്റെ കമ്മിഷണറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
കൊച്ചി സ്വദേശിയായ ഡോ. കെ എന്‍ രാഘവന്‍ കാലിക്കറ്റ് മെഡിക്കല്‍ കോളെജില്‍ നിന്നാണ് എംബിബിഎസ് ബിരുദമെടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് പോസ്റ്റ് ഗ്രാജ്യുവേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഐആര്‍എസില്‍ പ്രവേശിച്ച ഡോ. രാഘവന്‍ കൊച്ചിയിലെ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ അടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഫസ്റ്റ് സെക്രട്ടറി (കോമേഴ്‌സ്) ആയി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. രാഘവന്‍ ബിസിസിഐയുടെ അക്രഡിറ്ററഡ് അംമ്പയര്‍ കൂടിയായിരുന്നു. ക്രിക്കറ്റ്, ചരിത്രം എന്നീ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine