നൊവാര്‍ട്ടിസില്‍നിന്ന് സിഡ്മസ് ബ്രാന്‍ഡിനെ ഏറ്റെടുക്കാനൊരുങ്ങി ഡോ. റെഡ്ഡീസ്

നൊവാര്‍ട്ടിസിന്റെ കാര്‍ഡിയോവാസ്‌കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കാനൊരുങ്ങി ഡോ. റെഡ്ഡീസ്. ഇതിന്റെ ഭാഗമായി നൊവാര്‍ട്ടിസുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഡോ. റെഡ്ഡീസ് അറിയിച്ചു. 456 കോടി രൂപയ്ക്കാണ് (61 മില്യണ്‍ ഡോളര്‍) ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് സിഡ്മസിനെ ഏറ്റെടുക്കുന്നത്. കരാര്‍ അനുസരിച്ച്, നൊവാര്‍ട്ടിസ് ഇന്ത്യയിലെ ഡിസ്മസിന്റെ ട്രേഡ്മാര്‍ക്ക് ഡോ. റെഡ്ഡീസിന് കൈമാറും.

സിഡ്മസിനെ ഏറ്റെടുക്കുന്നത് ആരോഗ്യപരിപാലന പ്രൊഫഷണലുകള്‍ക്കും രോഗികള്‍ക്കും സുസ്ഥിരമായ ബ്രാന്‍ഡുകളിലേക്ക് പ്രവേശനം വിശാലമാക്കുന്നതിനുള്ള ഇന്ത്യയിലെ മറ്റൊരു നീക്കമാണെന്ന് ഡോ. റെഡ്ഡീസ് പറഞ്ഞു. സ്റ്റാംലോ, സ്റ്റാംലോ ബീറ്റ, റിക്ലൈഡ്-എക്സ്ആര്‍, റെക്ലിമെറ്റ്-എക്സ്ആര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം കാര്‍ഡിയോ വാസ്‌കുലാര്‍ വിഭാഗത്തില്‍ കമ്പനിയുടെ നിലവിലുള്ള പോര്‍ട്ട്ഫോളിയോയിലേക്ക് സിഡ്മസി കൂടി ചേര്‍ക്കുന്നത് കമ്പനിയുടെ ബിസിനസിനെ ശക്തിപ്പെടുത്തും.

വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. വെള്ളിയാഴ്ച ഡോ.റെഡ്ഡീസിന്റെ ഓഹരികള്‍ 0.62 ശതമാനം ഇടിഞ്ഞ് 4278.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it