ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ നഷ്ടം 1.60 കോടിയായി കുറഞ്ഞു

വാര്‍ഷിക നഷ്ടത്തിലും കുറവ്‌
Eastern Treads
Image : Eastern Treads Website
Published on

കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ടയര്‍ റീട്രെഡിംഗ് കമ്പനിയായ ഈസ്റ്റേണ്‍ ട്രെഡ്‌സ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 1.60 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ നഷ്ടമായിരുന്ന 3.96 കോടി രൂപയേക്കാള്‍ 59.49 ശതമാനം കുറവാണിത്. മൊത്ത വരുമാനം 21.33 കോടി രൂപയില്‍ നിന്ന് 32.64 ശതമാനം ഇടിഞ്ഞ് 14.37 കോടി രൂപയായി.

2022-23 വര്‍ഷത്തെ മൊത്ത വരുമാനം 72.61 കോടി രൂപയില്‍ നിന്ന് 59.92 കോടി രൂപയായും കുറഞ്ഞു. 17.47 ശതമാനമാണ് ഇടിവ്. അതേസമയം, നഷ്ടം 9.68 കോടി രൂപയില്‍ നിന്ന് 7.22 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു.  ഇന്ന് കമ്പനിയുടെ ഓഹരികള്‍ 4.50 ശതമാനം നഷ്ടത്തോടെ  29.50 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com