

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പഠന സാങ്കേതിക വിദ്യ സ്ഥാപനമായ അണ്‍അക്കാദമി 12 ശതമാനം വരുന്ന 380 ജീവനക്കാരെ പിരിച്ചുവിട്ടതായി 'മണികണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്തു. ഇത് നാലാം തവണയാണ് കമ്പനി ഔദ്യോഗിക പിരിച്ചുവിടല്‍ നടത്തുന്നത്. 2022 നവംബറില്‍ 350 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
ശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല
ചെലവ് നിയന്ത്രിക്കാന്‍ 2022 ജൂണില്‍ കമ്പനി സഹസ്ഥാപകരുടെ ശമ്പളം ഉള്‍പ്പടെ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. കമ്പനിയെ ലാഭത്തിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അവയൊന്നും പര്യാപ്തമല്ലെന്നും 12% ജീവനക്കരുടെ എണ്ണം കുറയ്ക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്നും അണ്‍അക്കാഡമിയുടെ സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജല്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ അറിയിച്ചു.
പ്രമുഖ സ്റ്റാര്‍ട്ടപ്പുകൾ
ടോഫ്‌ലെറിന്റെ കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം 2693 കോടി രൂപയായിരുന്നു അണ്‍അക്കാദമിയുടെ നഷ്ടം. 718 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ബൈജൂസ്, മീഷോ, ട്രെല്‍, വേദാന്തു, ഉഡാന്‍, ഒല ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം ചേര്‍ന്ന് നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine