'ഇന്ത്യയിലെ 80% എഞ്ചിനീയര്‍മാരും തൊഴില്‍ ചെയ്യാന്‍ പ്രാപ്തരല്ല'
കഴിഞ്ഞ ഒൻപതുവർഷമായി ഇന്ത്യൻ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ തൊഴിൽ സാധ്യതയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് സർവേ. ഭാവിയിലേക്ക് വേണ്ടതായ ടെക് നൈപുണ്യമില്ലാത്തതാണ് ഇതിനുകാരണമെന്ന് അസ്പയറിങ് മൈൻഡ്‌സ് നടത്തിയ വാർഷിക എംപ്ലോയബിലിറ്റി സർവേ ചൂണ്ടിക്കാട്ടുന്നു.
80 ശതമാനം ഇന്ത്യൻ എഞ്ചിനീയർമാർ ജോലി ചെയ്യാൻ പ്രാപ്തരല്ല. മാത്രമല്ല, വെറും 2.5 ശതമാനം പേർക്കേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇൻഡസ്ടറി ആവശ്യപ്പെടുന്ന രീതിയിലുള്ള നൈപുണ്യമുള്ളൂ.
തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്കില്‍ ഉളളവര്‍ 4.6 ശതമാനം മാത്രമാണ്. അമേരിക്കയിലെ എഞ്ചിനീയര്‍മാരാണ് ഇക്കാര്യത്തില്‍ മുന്നില്‍. അമേരിക്കയിലെ 18.8 ശതമാനം എഞ്ചിനീയര്‍മാര്‍ക്ക് മികച്ച രീതിയില്‍ കോഡിംഗ് വശമുണ്ട്. ചൈനീസ് എഞ്ചിനീയർമാർ ഇന്ത്യക്കാരേക്കാളും പിന്നിലാണ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ നൈപുണ്യമുളള എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക വിദ്യാഭ്യാസ മേഖയിലെ നൈപുണ്യ വികസനത്തിനായി ഇന്ത്യയിലെ സര്‍ക്കാരുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം ലക്ഷ്യം വച്ച് നയരൂപീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിർദേശിക്കുന്നു.