വിദ്യാഭ്യാസ മേഖലയിലെ ഫ്രാഞ്ചൈസി അവസരങ്ങള്‍ ട്രെന്‍ഡറിയാം, നേട്ടമുണ്ടാക്കാം

ഡോ. ചാക്കോച്ചന്‍ മത്തായി

ഭൂമിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്ന കാലത്തോളം അവസരമുള്ള മേഖലയാണ് വിദ്യാഭ്യാസ മേഖല. ഒരു പരിധി വരെ മാന്ദ്യത്തിന്റെ കരിനിഴല്‍ വീഴാത്ത രംഗവും.

അനുദിനം മാറുന്ന ട്രെന്‍ഡുകളാണ് ഈ രംഗത്തിന്റെ പ്രധാന സവിശേഷത. 1980കളുടെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ വിദ്യാഭ്യാസ മേഖലയില്‍ ഫ്രാഞ്ചൈസി ബിസിനസ് ചുവടുറപ്പിച്ചിരുന്നു. അക്കാലത്ത് ഐ.റ്റി മേഖലയിലെ സ്ഥാപനങ്ങളായിരുന്നു ഹോട്ട് ബ്രാന്‍ഡുകള്‍. എന്‍ഐഐടി, ആപ്‌ടെക്, റേഡിയന്റ്, സിഎന്‍സി പോലുള്ളവ രണ്ട്, മൂന്ന് ദശാബ്ദക്കാലം ഈ രംഗത്ത് തിളങ്ങി

നിന്നു. ഇപ്പോള്‍ ആ കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ ലഭ്യമല്ല. ട്രെന്‍ഡ് മാറി. മറ്റ് കമ്പനികള്‍ കടന്നുവരാന്‍ തുടങ്ങി. വൊക്കേഷണല്‍ ട്രെയ്‌നിംഗ് നല്‍കുന്ന കാഡ് സെന്റര്‍, സിനെര്‍ജി, ഡ്രീം ഫ്‌ളവര്‍, ഡ്രീം സോണ്‍ തുടങ്ങിയവ അതിവേഗം വളര്‍ന്നു. ഇത്തരത്തിലുള്ള ചില കമ്പനികള്‍ക്ക് രാജ്യവ്യാപകമായി 600 - 700 ഫ്രാഞ്ചൈസികള്‍ വരെയുണ്ടായി. ചുരുക്കം ചിലതെല്ലാം 800 ഫ്രാഞ്ചൈസികള്‍ വരെയായി പടര്‍ന്നു പന്തലിച്ചു.

വൊക്കേഷന്‍ ട്രെയ്‌നിംഗ്, എക്കൗണ്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, പ്രീ സ്‌കൂള്‍ എന്നിവയാണ് പിന്നീട് അതിവേഗം വളര്‍ച്ച നേടിയത്. ഇതില്‍ തന്നെ പ്രീ സ്‌കൂള്‍ രംഗത്ത് ഒട്ടനവധി ബ്രാന്‍ഡുകളാണുള്ളത്. സീ കിഡ്‌സ്, യൂറോ കിഡ്‌സ്, ജംബോ കിഡ്‌സ്, ടൈം കിഡ്‌സ് കൊച്ചിയില്‍ നിന്നുള്ള ഗ്രൂപ്പായ ഫാം കിഡ്‌സ് തുടങ്ങിയവയെല്ലാം ഈ രംഗത്ത് മികച്ച ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. പ്രീ സ്‌കൂള്‍ രംഗത്ത് ഒട്ടനവധി ബ്രാന്‍ഡുകളും സംരംഭകരും ഇതിനകം കടന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ മേഖല ഏതാണ്ട് പൂരിതമായ അവസ്ഥയിലേക്ക് അടുക്കുകയാണ്.

സാധ്യതയുള്ളത് എവിടെ?

കുട്ടികളുടെ പഠന താല്‍പ്പര്യത്തില്‍ മാറ്റങ്ങള്‍ ഇപ്പോള്‍ ദൃശ്യമാണ്. എന്‍ജിനീയറിംഗ്, മെഡിസിന്‍ എന്നിവയില്‍ കിടന്ന് കറങ്ങാതെ സയന്‍സ്, കൊമേഴ്‌സ് മേഖലകളിലേക്ക് ഏറെ പേര്‍ പോകുന്നുണ്ട്. മാത്രമല്ല, ദേശീയതലത്തിലെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം നേടാന്‍ ശ്രമിക്കുന്ന

വരുണ്ട്. ഇത് മറ്റ് കുറേ അവസരങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്.

സയന്‍സ്, കൊമേഴ്‌സ്, ഭാഷാ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്ന ഫ്രാഞ്ചൈസി

കള്‍ക്ക് ഇത് നല്ലതാണ്. സോഫ്റ്റ് സ്‌കില്‍ ട്രെയ്‌നിംഗ് രംഗത്തും ഏറെ പേര്‍

കടന്നുവരുന്നുണ്ട്. ഇതും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും വേണ്ട കാര്യമാണ്. അതുകൊണ്ട് ആ രംഗത്തും സാധ്യതയേറെയുണ്ട്.

മറ്റൊരു പുതിയ പ്രവണത പ്രമുഖ സ്‌കൂളുകള്‍, അതായത് നല്ല പ്രതിച്ഛായയുള്ള വലിയ സ്‌കൂളുകള്‍ ഫ്രാഞ്ചൈസി നല്‍കി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്. നല്ല പേരും പെരുമയുമുള്ള സ്‌കൂളുകള്‍ തുടങ്ങാന്‍ ഇതിലൂടെ സംരംഭകര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്.

സൗന്ദര്യ സംരക്ഷണ മേഖലയില്‍ പുതിയ താരങ്ങള്‍ സൗന്ദര്യ സംരക്ഷണം, ഹെയര്‍ സ്റ്റൈലിംഗ് തുടങ്ങിയവ ഇന്ന് സമൂഹത്തിലെ ഒരു വിഭാഗം പേരില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല.

അണിഞ്ഞൊരുങ്ങാനും അത് വിദഗ്ധരുടെ കൈകളാല്‍ തന്നെ ചെയ്യാനും ആഗ്രഹിക്കുന്നവരാണ് ഏറെ പേരും. ഈ വിപണി മുന്നില്‍ കണ്ട് ഹെയര്‍ സ്റ്റൈലിംഗ്, ബ്യൂട്ടി രംഗത്ത് പരിശീലനം നല്‍കുന്ന പ്രമുഖ ബ്രാന്‍ഡുകള്‍ നമ്മുടെ നാട്ടിലേക്ക് എത്തിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ഇമാറ (imara) ഇത്തരത്തിലുള്ള ഒന്നാണ്.

ബ്ലോസം കൊച്ചാര്‍ അക്കാദമി, കാവിന്‍ കെയര്‍ ഗ്രൂപ്പില്‍ നിന്നുള്ള ഗ്രീന്‍ ട്രെന്‍ഡ്‌സിന് കീഴിലുള്ള ട്രെന്‍ഡ്‌സ് അക്കാദമി, നാച്ചുറല്‍സിന്റെ കീഴിലുള്ള ട്രെയ്‌നിംഗ് സെന്റര്‍ എന്നിവയെല്ലാം ഫ്രാഞ്ചൈസി നല്‍കി വ്യാപിപ്പിക്കുകയാണ്.

വെല്‍ഡിംഗും ടാലിയും പിന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും

വിദഗ്ധരായ തൊഴില്‍ സേനയെ വേണ്ട രംഗങ്ങള്‍ ഇന്ന് നിരവധിയാണ്. ആ മേഖലയിലേക്ക് വേണ്ടവര്‍ക്ക് പരിശീലനം നല്‍കാനുള്ള സ്ഥാപനങ്ങള്‍ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള നെറ്റ്‌വര്‍ക്ക്‌സ് സിസ്റ്റംസ് നെറ്റ്‌വര്‍ക്കിംഗ്, സോഫ്റ്റ്‌വെയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

എന്തൊക്കെ ശ്രദ്ധിക്കണം?

മറ്റുള്ളവര്‍ ചെയ്ത് വിജയിച്ചതു കണ്ട് ഒരു മേഖലയും തെരഞ്ഞെടുക്കരുത്. സ്വന്തം താല്‍പ്പര്യം തിരിച്ചറിഞ്ഞ്, എത്രമാത്രം ജോലി ചെയ്യേണ്ടി വന്നാലും മടുക്കില്ലെന്ന് ഉറപ്പുള്ള മേഖലയിലെ ഫ്രാഞ്ചൈസി സാധ്യത കണ്ടെത്തി അതിലിറങ്ങുക.

മാതൃകമ്പനിയുടെ ഉടമസ്ഥന്റെ പശ്ചാത്തലം നോക്കുക. അയാള്‍ സ്വന്തം ബിസിനസ് ആശയത്തെ അത്രമാത്രം പാഷനോടെ കൊണ്ടുനടക്കുന്നുണ്ടോ? ആ രംഗത്ത് നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ടോ? മികച്ച റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സംവിധാനമുണ്ടോ? എന്നൊക്കെ അറിയണം. കടുത്ത മത്സരത്തെ അതിജീവിച്ച് മുന്നേറാന്‍ ഇതൊക്കെ അനിവാര്യമാണ്.

എന്നു മുതല്‍ റിട്ടേണ്‍ ലഭിക്കുമെന്നതും സുപ്രധാനമാണ് ഓരോ രംഗത്തും പല ബ്രാന്‍ഡുകള്‍ കാണും. അതില്‍ ഒന്നാം സ്ഥാനത്തുള്ളതിന്റെ ഫ്രാഞ്ചൈസിയല്ലെങ്കില്‍ തൊട്ടടുത്തുള്ള മറ്റൊന്നെങ്കിലും വേണം തെരഞ്ഞെടുക്കാന്‍. ഏറ്റവും പിന്നിലായി നില്‍ക്കുന്നവയുടെ ഫ്രാഞ്ചൈസി എടുത്തതുകൊണ്ട് നേട്ടമുണ്ടാകില്ല.

മാതൃകമ്പനിയുമായുള്ള എഗ്രിമെന്റാണ് പരമ പ്രധാനമായ കാര്യം. പലപ്പോഴും അവര്‍ അവര്‍ക്കനുകൂലമായ നിരവധി ഘടകങ്ങള്‍ എഴുതിയിട്ടുണ്ടാകും. അവ പരിശോധിച്ച് ഫ്രാഞ്ചൈസി എടുക്കുന്നവര്‍ക്ക് കൂടി അനുകൂലമാകുന്ന വിധത്തിലുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി വേണം കരാര്‍ ഒപ്പിടാന്‍. ഇക്കാര്യത്തിലെല്ലാം ഈ രംഗത്ത് വിദഗ്ധരായവരുടെ സേവനം തേടിയാല്‍ ഭാവിയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

2 ലക്ഷം കൈയിലുണ്ടോ?

നിങ്ങള്‍ക്കും തുടങ്ങാം

രണ്ട് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ നിക്ഷേപം നടത്താന്‍ പ്രാപ്തിയുള്ളവര്‍ക്ക് ഈ രംഗത്ത് സംരംഭകരാനുള്ള അവസരം ഇന്നുണ്ട്. ഓണ്‍ലൈന്‍, മൊബീല്‍ ആപ്പുകളാണ് ലേണിംഗ്, ട്രെയ്‌നിംഗ് രംഗത്തെ പുതിയ ട്രെന്‍ഡ്. ബൈജൂസ് പോലും ഫ്രാഞ്ചൈസി രീതിയില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയാണ്. വലിയ മുതല്‍ മുടക്കില്ലാതെ തന്നെ ഓണ്‍ലൈന്‍, ആപ്പ് അധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി നേടാം

Chackochen Mathai
Chackochen Mathai  

ചെന്നൈ ആസ്ഥാനമായുള്ള ഫ്രാൻഞ്ചൈസിംഗ് റൈറ്റ് വേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. റിലേഷൻഷിപ്പ് കോച്ചും കോർപ്പറേറ്റ് ട്രെയ്‌നറുമായ അദ്ദേഹം വ്യത്യസ്തമായ നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it