ഐടി കമ്പനി നിയമിക്കാനൊരുങ്ങുന്നത് ഒരു ലക്ഷം പേരെ: 30,000 പുതുമുഖങ്ങള്‍ക്കും അവസരം

നിലവില്‍ മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കുള്ളത്
ഐടി കമ്പനി നിയമിക്കാനൊരുങ്ങുന്നത്  ഒരു ലക്ഷം പേരെ: 30,000 പുതുമുഖങ്ങള്‍ക്കും അവസരം
Published on

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ കോഗ്നിസന്റ് ഇന്ത്യയില്‍നിന്ന് നിയമിക്കാനൊരുങ്ങുന്നത് ഒരു ലക്ഷം പേരെ. നിയമനങ്ങളില്‍ 30,000 പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ 2022 ല്‍ ഇന്ത്യയിലെ 45,000 തുടക്കക്കാര്‍ക്ക് ഓഫറുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു.

നിലവില്‍, കോഗ്നിസന്റിന് ഇന്ത്യയില്‍ മൂന്നില്‍ രണ്ട് ജീവനക്കാരാണുള്ളത്. രണ്ടാം പാദത്തില്‍ ജീവനക്കാരില്‍ 31 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. ഇത് നികത്താനാണ് വലിയ തോതിലുള്ള നിയമനത്തിന് കമ്പനിയൊരുങ്ങുന്നത്. ഏപ്രില്‍-ജൂണ്‍ മാസ കാലയളവിലെ രാജ്യത്തെ ഐടി സേവന കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു ഈ ടെക്ക് കമ്പനി.

അതേസമയം, 2021 ജൂണ്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ വരുമാനത്തില്‍ 15 ശതമാനം വര്‍ധനവവാണ് കോഗ്‌നിസന്റ് നേടിയത്. വരുമാനം 4.6 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്ന്ത്. ഇത് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വരുമാനവും 2015 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസവളര്‍ച്ചയുമാണ്. ഡിജിറ്റല്‍ വരുമാനം പ്രതിവര്‍ഷം ഏകദേശം 20 ശതമാനം വര്‍ധിച്ചുവെന്നും കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു. നിലവില്‍ കോഗ്നിസന്റിന് മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com