2020 ഡാറ്റ സയന്റിസ്റ്റുകളുടേതോ?

2020 ഡാറ്റ സയന്റിസ്റ്റുകളുടേതോ?
Published on

രാജ്യത്ത് ഡാറ്റ സയന്‍സ് പ്രൊഫഷണല്‍ രംഗത്ത് തൊഴിലവസരങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. 2020 ല്‍ 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഈ രംഗത്ത് സൃഷ്ടിക്കപ്പെടുമെന്നാണ് എഡ്-ടെക് കമ്പനി ഗ്രേറ്റ് ലേണിംഗ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 ശതമാനം വര്‍ധനയാണ് അവസരങ്ങളുടെ കാര്യത്തില്‍ ഈ തൊഴില്‍ നേടാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സേവന- ഇന്‍ഷുറന്‍സ് മേഖല (ബിഎഫ്്എസ്‌ഐ)യിലാകും ഏറ്റവും കൂടുതല്‍ ഡാറ്റ സയന്റിസ്റ്റുകളെ നിയമിക്കുക. തൊട്ടുപിന്നാലെ മാനുഫാക്ചറിംഗ്‌സ, ഹെല്‍ത്ത് കെയര്‍, ഐറ്റി, ഇ കൊമേഴ്‌സ് എന്നിവയുമുണ്ടാകും.

ബിഎഫ്്എസ്‌ഐ മേഖലയിലെ തൊഴിലിനാകും കൂടുതല്‍ ശമ്പള നിരക്ക്. 13.56 ലക്ഷം രൂപ പ്രതിവര്‍ഷം ലഭിക്കുമെന്നാണ് കണക്ക്. മാനുഫാകചറിംഗ് മേഖലയിലും ഹെല്‍ത്ത് കെയര്‍ മേഖലയിലും ഡാറ്റ സയന്റിസ്റ്റിന് 11.8 ലക്ഷം രൂപ വീതം പ്രതിഫലം ലഭിക്കും.

വൈവിധ്യവും വിപുലവുമായ ഡാറ്റ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ബിസിനസുകള്‍ക്കാവശ്യമായ ഡാറ്റ അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക എന്നത് അത്യാവശ്യവും അതേസമയം ആയാസകരവുമാണ്. ഈ സാഹചര്യത്തില്‍ ഡാറ്റ സയന്റിസ്റ്റുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഈ മേഖലയില്‍ വിദഗ്ധരുടെ ക്ഷാമം രാജ്യം നേരിടുന്നുണ്ട്. ഏകദേശം 97000 ഒഴിവുകള്‍ ഇപ്പോള്‍ ഈ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ തന്നെ ഡാറ്റ സയന്റിസ്റ്റിനു പുറമേ ഡാറ്റ അനലിസ്റ്റ്, ഡാറ്റ എന്‍ജിനീയര്‍, ബിസിനസ് ഇന്റലിജന്‍സ് ഡെവലപ്പര്‍ തുടങ്ങിയ തസ്തികളിലേക്കും അവസരങ്ങള്‍ ഒരുങ്ങുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com