

ഇന്ത്യയുടെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി) വിദേശ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യത്തെ ഓഫ്‌ഷോര്‍ കാമ്പസ് ദുബൈയില്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതിയായി. കേന്ദ്ര വാണിജ്യമന്ത്രാലയം സമര്‍പ്പിച്ച പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ആഭ്യന്തര, വിദേശ കാര്യ മന്ത്രാലയങ്ങളുടെയും യുജിസിയുടെയും എന്‍ഒസിയും ലഭിച്ചു. യുഎഇ സര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിവിധ വിദേശ പൗരന്‍മാര്‍ക്കും ഈ കാമ്പസ് പുതിയ അവസരങ്ങള്‍ തുറക്കും. വിദേശ വ്യാപാരത്തെ കുറിച്ച് ഏറ്റവും ആധുനികമായ പഠനത്തിന് പേരെടുത്ത സ്ഥാപനമാണ് ഐ.ഐ.എഫ്.ടി. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നതുമായ തീരുമാനമാണിതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഡല്‍ഹി, കൊല്‍ക്കത്ത, കാക്കിനട (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിലുള്ള രാജ്യത്തെ ഐ.ഐ.എഫ്.ടി കള്‍ നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ഈ കേന്ദ്രങ്ങളിലെ പഠന, സാമ്പത്തിക സംവിധാനങ്ങളൊന്നും ഓഫ്‌ഷോര്‍ കാമ്പസിനായി ഉപയോഗിക്കില്ല.
ബിസിനസ് രംഗത്ത് ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉതകുന്ന എം.ബി.എ (ഇന്റര്‍നാഷണല്‍ ബിസിനസ്), മാനേജ്‌മെന്റ് പിഎച്ച്ഡി, ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ യുവാക്കള്‍ക്കിടയില്‍ ഏറെ ആകര്‍ഷകമാക്കുന്നു. വിദേശ വ്യാപാരത്തെ കുറിച്ച് ആഴത്തിലുള്ള പഠനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1963 ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വയംഭരണ പദവിയാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine