ലോക്ഡൗണില്‍ വീട്ടിലിരുന്ന് ഈ കോഴ്‌സുകള്‍ പഠിക്കാം, സര്‍ട്ടിഫിക്കേറ്റും നേടാം; സൗജന്യമായി

കോവിഡ് സമൂഹവ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ ഇപ്പോള്‍ നീട്ടിയിരിക്കുകയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മികച്ച കോഴ്‌സുകള്‍ പഠിക്കാനും യോഗ്യത നേടാനും ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ ഇനിയെങ്കിലും പ്രയോജനപ്പെടുത്താം. രാജ്യത്തെ പ്രമുഖ ഐഐടികളും ഐഐഎമ്മുകളും വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളെക്കുറിച്ച് അറിയാം.

എന്റര്‍പ്രണര്‍ഷിപ്പ്- ഐ.ഐ.എം ബാംഗ്ലൂര്‍

ഐഐഎം വാഗ്ദാനം ചെയ്യുന്ന ആറാഴ്ചത്തെ ഈ കോഴ്സ് ആഴ്ചയില്‍ 4-6 മണിക്കൂര്‍ മാത്രം ചെലവഴിച്ചുകൊണ്ട് എന്റര്‍പ്രണര്‍ഷിപ്പില്‍ വിദഗ്ദരാവാന്‍ നിങ്ങളെ സഹായിക്കും. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സംരംഭകത്വം വിഷയമായി പഠിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്കും ഈ കോഴ്‌സ് ഉപകാരപ്പെടും.

എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് )ഐഐടി ഡല്‍ഹി

ഐഐടി ഡല്‍ഹി എന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഐഐടികളില്‍ ഒന്ന് ഓണ്‍ലൈനിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങളും ബേസിക്‌സുമാണ് ഈ കോഴ്‌സിലൂടെ പഠിപ്പിക്കുന്നത്. ആറ് ആഴ്ചത്തെ കോഴ്സാണ് ഇത്. ഐടി പ്രൊഫഷണലുകള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്ത ഒന്നാണ് എന്നതാണ്.

ക്രിറ്റിക്കല്‍ തിങ്കിങ് - AICTE

അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ DIY അക്കാദമിക് അഗ്രിഗേറ്ററായ SWAYAM വഴി വാഗ്ദാനം ചെയ്യുന്ന 10 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പ്രോബ്ലം സോല്‍വിംഗിനായി നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബൂസ്റ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. അഞ്ച് വ്യത്യസ്ത മൊഡ്യൂളുകളായി തിരിച്ചിരിക്കുന്ന ഈ കോഴ്‌സ് ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമാവുക.

ഫോട്ടോ ജേണലിസം - എംഎച്ച്ആര്‍ഡി

അനകം സാധ്യതകളുള്ള ഒരു തൊഴില്‍ മേഖലയാണ് ഫോട്ടോ ജേണലിസം. ഫോട്ടോഗ്രാഫിയില്‍ താല്പപര്യമുള്ളവര്‍ക്കായി എംഎച്ച്ആര്‍ഡി (ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് മന്ത്രാലയം) ഈ വിഷയത്തില്‍ ഒരു സൗജന്യ കോഴ്സ് വാഗ്ദാനം ചെയ്യുന്നു.

ലാംഗ്വേജ് & മൈന്‍ഡ് - ഐഐടി മദ്രാസ്

ഐഐടി മദ്രാസിലെ സോഷ്യല്‍ സയന്‍സസ് വകുപ്പ് നിങ്ങള്‍ക്ക് ലക്ചറുകളും, വീഡിയോ ലൈബ്രറികള്‍, റിസോഴ്‌സ് എന്നിവ ഉപയോഗിച്ച് ഭാഷയുമായി ബന്ധപ്പെട്ട് ഒരു സൌജന്യ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. ഭാഷയും മനുഷ്യ മനസ്സും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ കോഴ്സ് നിങ്ങളെ സഹായിക്കും. സൈക്കോളജി, സയന്‍സ് പശ്ചാത്തലമുള്ളവര്‍ക്ക് ഈ കോഴ്‌സ് ഉപകാരപ്രദമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it