രാജ്യങ്ങൾക്ക് ഇനി ഗ്രീൻ കാർഡ് പരിധിയില്ല
രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗ്രീൻ കാർഡ് പരിധി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ബില്ല് യുഎസ് ഹൗസ് ഓഫ് റെപ്രെസെന്റെറ്റീവ്സ് പാസാക്കി. 7 ശതമാനമാണ് ഇപ്പോഴത്തെ പരിധി.
യുഎസിൽ താമസിക്കാനും ജോലിചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീൻ കാർഡ്. ബില്ല് നിയമമായാൽ, ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യൻ ഐറ്റി പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടും.
ഗ്രീൻ കാർഡിനായുള്ള കാത്തിരിപ്പിന് ഇനി അധികം നീളാൻ സാധ്യതയില്ല എന്നാണ് പ്രതീക്ഷ. ഈയിടെ നടത്തിയ ഒരു പഠനം അനുസരിച്ച് ഗ്രീൻ കാർഡിനായി H-1B വിസക്കാർക്ക് 70 വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
ഫെയർനസ് ഓഫ് ഹൈ-സ്‌കിൽഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 (HR 1044) എന്ന് പേരിട്ടിരിക്കുന്ന ബിൽ 365-65 ഭൂരിപക്ഷത്തിനാണ് പാസായത്.
തൊഴിൽ അധിഷ്ഠിത ഇമിഗ്രന്റ് വിസയ്ക്കുള്ള പരിധിയാണ് ഒഴിവാക്കിയത്. അതേസമയം, കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാൻ അപേക്ഷിക്കുന്നവർക്ക് വർഷം 7 ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയർത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.