

ഫ്രീലാന്‍സ് ജോലിയെന്നാല്‍ ജോലിക്കിടയില്‍ കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി അധിക വരുമാനം നേടാനുള്ള ഉപാധിയായിരുന്നു അടുത്തകാലം വരെ. എന്നാല്‍ കോവിഡ് തൊഴില്‍ സങ്കല്‍പ്പങ്ങളെയാകെ മാറ്റിമറിച്ചപ്പോള്‍ പലരും മുഴുവന്‍ സമയ ഫ്രീലാന്‍സുകാരായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും യുവാക്കള്‍. കോവിഡ് പിടിമുറുക്കിയ 2020ലെ ഒന്നും രണ്ടും ത്രൈമാസങ്ങളില്‍ 46 ശതമാനം വര്‍ധനയാണ് ഫ്രീലാന്‍സ് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം 400 ദശലക്ഷം ജോലികളാണ് കോവിഡ് കാലത്ത് നഷ്ടമായിരിക്കുന്നത്. പലര്‍ക്കും ഫ്രീലാന്‍സ് വര്‍ക്കുകളാണ് ഇപ്പോള്‍ ആശ്രയം. 15 ദശലക്ഷം ഫ്രീന്‍ലാന്‍സ് ജോലിക്കാരുണ്ടെന്ന് കണക്കാക്കുന്ന ഇന്ത്യയാണ് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഫ്രീന്‍ലാന്‍സ് വിപണി. അമേരിക്കയാണ് മുന്നില്‍. 2025 ഓടെ 20-30 ശതകോടി ഡോളറിന്റെ വിപണിയായി ഇത് മാറുമെന്നാണ് കണക്കുകൂട്ടുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ നിരവധി പൊങ്ങു വരുന്നതും ഫ്രീലാന്‍സര്‍മാര്‍ക്ക് അവസരമൊരുക്കുന്നു. നിലവില്‍ പല സ്റ്റാര്‍ട്ടപ്പുകളും കരാര്‍ വ്യവസ്ഥയില്‍ ഫ്രീലാന്‍സര്‍മാരുടെ സേവനം തേടുന്നു. പല കാരണങ്ങളാല്‍ മുഴുവന്‍ സമയ ജോലിക്കാരോട് താല്‍പ്പര്യം കാട്ടുന്നില്ല. കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാകുമെന്നതും ഫ്രീലാന്‍സര്‍മാരുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഫ്രീലാന്‍സ് ജോലികള്‍ ഇവയാണ്.
സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള കമ്പനികള്‍ക്ക് ഏറെ ആവശ്യമുള്ളതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനം. സേര്‍ച്ച് എന്‍ജിനുകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ സാന്നിധ്യമാകാന്‍ കമ്പനികള്‍ മിടുക്കരായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (SEO), സേര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (SEM) ആഴത്തിലുള്ള അറിവ് ഈ ജോലിക്ക് ആവശ്യമാണ്. വീഡിയോ നിര്‍മാണത്തിലും മാര്‍ക്കറ്റിംഗിലും മികവ് കാട്ടണം. ഗൂഗ്ള്‍ അനലിറ്റിക്‌സ്, മാസ് പ്രോ തുടങ്ങിയ അനലിറ്റിക്കല്‍ ടൂള്‍സ് നന്നായി കൈകാര്യം ചെയ്യാനുമാവണം.
പ്രതിവര്‍ഷം 5.74 ലക്ഷം രൂപ മുതല്‍ 9.60 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുന്ന ജോലിയാണിത്. അപ് വര്‍ക്ക് പോലുള്ള ഫ്രീലാന്‍സിംഗ് പ്ലാറ്റ്‌ഫോമുകളില്‍ പ്രൊഫഷണല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ 10-60 ഡോളര്‍ മണിക്കൂറിന് ഈടാക്കുന്നുണ്ട്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്നവരെ എല്ലാ കമ്പനികള്‍ക്കും ആവശ്യമുണ്ട്. മികച്ച ഡിസൈനിംഗ് കഴിവുകളും യുസര്‍ ഇന്റര്‍ഫേസ്, യൂസര്‍ എക്‌സ്പീരിയന്‍സ് നൈപുണ്യവും ഈ ജോലിക്ക് ആവശ്യമുണ്ട്. ബാക്ക് എന്‍ഡ് ഡെവലപ്‌മെന്റില്‍ പരിചയം വേണം. എച്ച്ടിഎംഎല്‍, ജാവ സ്‌ക്രിപ്റ്റ് എന്നിവയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സ്ഥാപനമായ ലിങ്ക്ഡ്ഇന്‍ പ്രകാരം ഫ്രീലാന്‍സ് വെബ് ഡെവലപ്പര്‍ ഇന്ത്യയില്‍ 37500 രൂപ പ്രതിമാസം നേടുന്നുണ്ട്.
ആളുകളെ ആകര്‍ഷിക്കുന്ന കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെ അവസരമുണ്ട്. എല്ലാം ഡിജിറ്റല്‍ ആകുന്ന ഇക്കാലത്ത് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. നന്നായി എഴുതാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം. വെര്‍ബല്‍, കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ നൈപുണ്യം ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ കണ്ടന്റ് പ്ലാറ്റ്്‌ഫോമുകള്‍ക്ക് ആവശ്യമായ രീതിയില്‍ എഴുതാനറിയുന്നവര്‍ക്ക് കൂടുതല്‍ ഡിമാന്‍ഡാണ്. പേസ്‌കെയില്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കണ്ടന്റ് റൈറ്റര്‍മാര്‍ 487.22 രൂപ മണിക്കൂറില്‍ സമ്പാദിക്കുന്നുണ്ട്.
മികച്ച ഡിസൈനര്‍മാര്‍ക്ക് എവിടെയും അവസമുണ്ട്. ഡിസൈന്‍ ചെയ്യാനുള്ള സൃഷ്ടിപരമായ മനസ്സും, ഏറ്റവും മികച്ച് നല്‍കാനുള്ള പ്രാപ്തിയും ഉണ്ടാകണം. അഡോബ് ക്രിയേറ്റീവ് ക്ലൗഡ്, ഫോട്ടോഷോപ്പ് എന്നിവയില്‍ നല്ല ്അവഗാഹം ഉണ്ടായിരിക്കണം. പേസ്‌കെയ്ല്‍ കണക്കുപ്രകാരം ഇന്ത്യയില്‍ മണിക്കൂറിന് 295 രൂപ ഗ്രാഫിക് ഡിസൈനര്‍മാര്‍ നേടുന്നുണ്ട്. 5.22 ലക്ഷം വരെ വാര്‍ഷിക പ്രതിഫലം നേടുന്നു.
പൊതുവേ പുതിയ സങ്കേതമാണിത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റീറ്റെയ്ല്‍ തുടങ്ങി മിക്ക മേഖലകളിലും ഇപ്പോള്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്നുണ്ട്. ഉയര്‍ന്ന ആവശ്യകതയും എന്നാല്‍ പ്രൊഫഷണലുകളുടെ കുറവും ഈ മേഖലയെ വലിയ പ്രതിഫലം ലഭിക്കുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്.
സോഫ്റ്റ് വെയര്‍ ഡെവല്പമെന്റിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഡാറ്റ സ്ട്രക്ചറിംഗ്, അല്‍ഗോരിതം എന്നിവയില്‍ ആഴത്തിലുള്ള അറിവുണ്ടാകണം. സി പ്ലസ് പ്ലസ്, ജാവ, ജാവ സ്‌ക്രിപ്റ്റ്, പിഎച്ച്പി തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷ നന്നായി കൈകാര്യം ചെയ്യാനാവുന്നവര്‍ക്കും ക്രിപ്‌റ്റോഗ്രാഫിയും അറിയുന്നവര്‍ക്ക് ശോഭിക്കാനാകും.
4.75 ലക്ഷം രൂപ മുതല്‍ 7.93 ലക്ഷം രൂപ വരെ പ്രതിവര്‍ഷം ഇതിലൂടെ നേടാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine