

തൊഴിലില്ലായ്മ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് അധികമാരും ഇറങ്ങിച്ചെല്ലാറില്ല. തൊഴിലില്ലായ്മയല്ല, തൊഴില്‍പാടവമില്ലാത്തതാണ് തൊഴില്‍ കിട്ടാത്തതിന്റെ കാരണമെന്നാണ് എച്ച്ആര്‍, റിക്രൂട്ടിംഗ് രംഗത്തുള്ളവര്‍ പറയുന്നത്.
ഈയിടെ മലപ്പുറം ജില്ലാ പഞ്ചായത്ത് 'ഉദ്യോഗ് മലപ്പുറം' എന്ന പേരില്‍ നടത്തിയ ജോബ്‌ഫെയറിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 250 ല്‍ അധികം കമ്പനികളില്‍ നിന്നായി 10,000 ലേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലേക്കായി 14,000 പേര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. പക്ഷേ, ഇന്റര്‍വ്യൂവിനായി എത്തിയത് വെറും 2166 മാത്രം!. ഇതില്‍ 458 പേര്‍ക്ക് ജോലി ലഭിച്ചു. 582 പേരെ ഒഴിവാക്കി. 1126 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. താമസിയാതെ അവര്‍ക്കും നിയമനം ലഭിക്കും.
ഇതടക്കം വിവിധ അഭിമുഖങ്ങളില്‍ എന്താണ് നടക്കുന്നതെന്നും തൊഴിലന്വേഷകരുടെ പോരായ്മ എന്താണെന്നും വിവരിക്കുകയാണ് 'ഉദ്യോഗ് മലപ്പുറം' പരിപാടിയുടെ ഭാഗമായി ഗ്രൂമിംഗ് സെക്ഷന്‍ കൈകാര്യം ചെയ്ത ഫാറൂഖ് രണ്ടത്താണി. ചില നിരീക്ഷണങ്ങള്‍:
Read DhanamOnline in English
Subscribe to Dhanam Magazine