കോവിഡ് 19: 18 ദശലക്ഷം പേര്‍ക്ക് പുതിയ ജോലി കണ്ടെത്തേണ്ടി വരും

തൊഴില്‍ സാഹചര്യം മാറുമ്പോള്‍ പുതിയ മേഖലകളില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് മാത്രമാകും അവസരം
കോവിഡ് 19: 18 ദശലക്ഷം പേര്‍ക്ക് പുതിയ ജോലി കണ്ടെത്തേണ്ടി വരും
Published on

കോവിഡ് തൊഴില്‍മേഖലയില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഉടനൊന്നും അവസാനിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്. 2030 ഓടെ 18 ദശലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് മാറേണ്ടി വരുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വെളിവാക്കുന്നു. റീറ്റെയ്ല്‍, ഫുഡ്് സര്‍വീസസ്, ഹോസ്പിറ്റാലിറ്റി, ഓഫീസ് അഡ്്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളിലുള്ള കുറഞ്ഞ വേതനത്തിന് തൊഴില്‍ ചെയ്യുന്നവരെയാകും ഇത് ഏറെ ബാധിക്കുക. കോവിഡ് രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ തിരിച്ചടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പുതിയ തൊഴില്‍ സംസ്്കാരം തന്നെ രൂപപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയടക്കമുള്ള ഒന്‍പ്ത രാജ്യങ്ങളിലെ തൊഴില്‍ ആവശ്യകത, സ്വഭാവം തുടങ്ങിയവയെയെല്ലാം കോവിഡ് സ്വാധീനിക്കുമെന്നാണ് മക്കിന്‍സി വെളിപ്പെടുത്തുന്നത്.

ഉപഭോക്താക്കളുടെ പെരുമാറ്റം, ബിസിന് മോഡലുകള്‍ തുടങ്ങിയവയില്‍ കാര്യമായ മാറ്റമാണ് വരാനിരിക്കുന്നത്. അകലങ്ങളില്‍ ഇരുന്നും ഡോലി ചെയ്യാനുള്ള സൗകര്യം, ഇ കൊമേഴ്‌സ്, വെര്‍ച്വല്‍ ചര്‍ച്ചകള്‍, ഓട്ടോമേഷന്‍, കൃത്രിമ ബുദ്ധി തുടങ്ങിയവയുടെ വര്‍ധിച്ചു വരുന്ന സ്വാധീനവും തൊഴില്‍ മേഖലയെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്ന് മക്കിന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടുമായി 100 ദശലക്ഷം പേര്‍ക്ക് ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ കണ്ടെത്തേണ്ടി വരും. അതില്‍ 18 ദശലക്ഷവും ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കും.

കുറഞ്ഞ വേതനമുള്ള ജോലിയുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ സംരക്ഷണം, ടെക്‌നോളജി, അധ്യാപനം, പരിശീലനം തുടങ്ങി കൂടുതല്‍ നൈപുണ്യം ആവശ്യമുള്ള ജോലികളിലാണ് ഭാവി സാധ്യതകളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വര്‍ക്ക് അറ്റ് ഹോം തുടരുകയും ഓട്ടോമേഷന്‍ വ്യാപകമാകുകയും ചെയ്യുന്ന വര്‍ഷങ്ങളാണ് വരാനിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com