യുകെ വിദ്യാഭ്യാസം ഇനി കൊച്ചിയില്‍; ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ക്യാമ്പസായ പിജിഎസ് ഗ്ലോബലിന് തുടക്കം

ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിച്ചു.
ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച്  കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിക്കുന്നു.ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. സര്‍ജുന്‍ സലിം,  ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി, ഡയറക്ടര്‍ അബ്ദുള്‍ നവാസ് എന്നിവര്‍ സമീപം.
ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിക്കുന്നു.ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. സര്‍ജുന്‍ സലിം, ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി, ഡയറക്ടര്‍ അബ്ദുള്‍ നവാസ് എന്നിവര്‍ സമീപം.
Published on

ഇന്ത്യയിലെ ആദ്യത്തെ യുകെ അംഗീകൃത ക്യാമ്പസായ പിജിഎസ് ഗ്ലോബലിന് കൊച്ചിയില്‍ തുടക്കം. വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നാട്ടില്‍ നേടാന്‍ സഹായിക്കുന്ന ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തെ സാധാരക്കാരിലേക്ക് എത്തിക്കുന്നതിനുള്ള മാതൃകാപരമായ ചുവടുവയ്പ്പാണ് പിജിഎസ് ഗ്ലോബല്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രണ്ടു മാസത്തിനകം എംജി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്യാമ്പസ് പ്രവര്‍ത്തന സജ്ജമാകുമെന്ന് പിജിഎസ് ഗ്ലോബല്‍ ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി അറിയിച്ചു.

12 യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍

ഇന്ത്യയില്‍ യുകെ അക്കാമിക് പ്രോഗ്രാമുകള്‍ മാത്രം നടക്കുന്ന സ്ഥാപനമാണ് പിജിഎസ് ഗ്ലോബല്‍. യുകെ ഗവണ്‍മെന്റിന് കീഴിലുള്ള 12 യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ള 40 ഓളം ഫൗണ്ടേഷന്‍ ഡിപ്ലോമ, ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, സ്‌കില്‍ ഡെവെലപ്മെന്റ്, ഡോക്റ്ററേറ്റ് കോഴ്സുകള്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പിജിഎസ് ഗ്ലോബലില്‍ ആദ്യ വര്‍ഷങ്ങളിലെ പഠനത്തിന് ശേഷം ഫൈനല്‍ ഇയര്‍ പഠനം യുകെയിലോ യുകെ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളിലെ കോളേജുകളിലോ പൂര്‍ത്തിയാക്കാനാകും.

സ്റ്റഡി വര്‍ക്ക് വിസയില്‍ ജോലി ചെയ്യാം

ഇതുവഴി രണ്ടു വര്‍ഷത്തെ കോഴ്സ് സ്റ്റഡി വര്‍ക്ക് വിസയില്‍ അവിടെ ജോലി ചെയ്യാനും സാധിക്കും. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും സ്‌കില്‍ഡെവലപ്മെന്റ് പ്രോഗ്രാമുകളും ഇന്‍ഡസ്ട്രി വിസിറ്റ് പോലുള്ള പ്രായോഗിക പരിശീലനങ്ങളും സമന്വയിപ്പിച്ച് വിദ്യാര്‍ഥികളെ ജോലിക്ക് പ്രപ്തരാക്കുന്നതായിരിക്കും അക്കാദമിക പ്രോഗ്രാമുകള്‍. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് യുകെ അംഗീകൃത പ്രോഗ്രാമുകളില്‍ ചേരാന്‍ കഴിയുമെന്ന് അറഫാത്ത് അലി പറഞ്ഞു.

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ, ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. സര്‍ജുന്‍ സലിം, പത്മജ വേണുഗോപാല്‍, മനോരഞ്ജന ഗുപ്ത, ജോസ് തെറ്റയില്‍, ടിപിഎം ഇബ്രാഹിം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com