യുകെയിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, 2022 ലെ എന്റോള്‍മെന്റില്‍ റെക്കോര്‍ഡ് വര്‍ധന

2019 മായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് 2022 ല്‍ രേഖപ്പെടുത്തിയത്
യുകെയിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍  വിദ്യാര്‍ത്ഥികള്‍, 2022 ലെ  എന്റോള്‍മെന്റില്‍ റെക്കോര്‍ഡ് വര്‍ധന
Published on

യുകെയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ (Indian Students) എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022 ലെ ബിരുദ അഡ്മിഷന് വേണ്ടിയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റാണ് കുത്തനെ ഉയര്‍ന്നത്. യുകെയില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കുന്ന ബിരുദ കോഴ്‌സുകള്‍ക്കായി യൂണിവേഴ്‌സിറ്റീസ് ആന്റ് കോളേജ് അഡ്മിഷന്‍സ് സര്‍വീസ് (Universities and Colleges Admissions Service - UCAS) വഴി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 8,660 ആണ്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാത്തോളം വര്‍ധനവാണിത്. 2021 ല്‍ 7,830 അപേക്ഷകളായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, 2019 മായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളമാണ് 2022 ലെ അപേക്ഷകരുടെ എണ്ണം. 2022 ല്‍ 4,690 വിദ്യാര്‍ത്ഥികളാണ് യുകെയില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിരുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നതിനായി ഏറ്റവും കൂടുതല്‍ എന്റോള്‍ ചെയ്യുന്നത് ചൈനയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ് തുടരുന്നത്.

യുകെയിലെ ബിരുദ അപേക്ഷകളുടെ റെക്കോര്‍ഡ് കണക്കാണിതെന്ന് യുസിഎഎസ് ഇന്റര്‍നാഷണല്‍ എംഡി ഡെസ് കച്ചെ വ്യക്തമാക്കിയതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രാജ്യങ്ങള്‍ യുകെയെ ഒരു ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി എങ്ങനെ കാണുന്നു എന്നതിന്റെ നല്ല സൂചകമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നഴ്‌സിങ് പഠനത്തിനായി ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ വര്‍ധിക്കുന്നത് തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'' - ഡെസ് കച്ചെ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com