
കനത്ത ഫീസും വിലപ്പെട്ട സമയവും പാഴാക്കി പഠിക്കാന്‍ പോകും മുമ്പ് ആദ്യം ഉറപ്പുവരുത്തേണ്ടത് യൂണിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗീകാരം തന്നെയാണ്. അംഗീകാരമില്ലാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) കണ്ടെത്തിയിട്ടുള്ളത്. മാനവശേഷി വകുപ്പുമന്ത്രി സത്യപാല്‍ സിംഗ് ഇന്നലെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചതാണിത്.
വ്യാജ യൂണിവേഴ്‌സിറ്റികളില്‍ രണ്ടെണ്ണത്തിന് നോട്ടീസും അയച്ചുകഴിഞ്ഞു. ഇതില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഐഐപിഎമ്മും ഉണ്ട്. യുജിസി നേരത്തെ തന്നെ ഈ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന മുന്നറിയിപ്പ് വെബ്‌സൈറ്റിലൂടെ കൊടുത്തിരുന്നു.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജയൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. 24 എണ്ണത്തിന്റെ ലിസ്റ്റില്‍ ഒരെണ്ണം കേരളത്തില്‍ നിന്നുമുണ്ട്. ഇവ കൂടാതെ രാജ്യത്ത് 279ഓളം വ്യാജ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അംഗീകാരമില്ലാത്ത എന്‍ജിനീയറിംഗ് കോളെജുകളുടെ പേരുകള്‍ എഐസിറ്റിഇ പുറത്തുവിട്ടിരുന്നു.
ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിംഗ് കോളെജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. രാജ്യത്തിന്റെ തലസ്ഥാനത്ത് പോയി ഉയര്‍ന്ന ഫീസും കൊടുത്ത് ഏറെ പ്രതീക്ഷയോടെ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മൂല്യം ഉണ്ടാകില്ല.
പുതിയ അധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടും മുമ്പ് യുജിസിയുടെയും എഐസിറ്റിയുടെയും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യാജ സ്ഥാപനങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയും സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയും ചെയ്യുക.
യു.ജി.സിയില്‍ നിന്ന് ലീഗല്‍ നോട്ടീസ് അയച്ച വ്യാജ യൂണിവേഴ്‌സിറ്റികള്‍
യുജിസി കണ്ടെത്തിയ വ്യാജ യൂണിവേഴ്‌സിറ്റികള്‍
(യൂണിവേഴ്‌സിറ്റികളുടെ പേരുകള്‍ യു.ജി.സി വെബ്‌സൈറ്റില്‍ നിന്ന് എടുത്തിട്ടുള്ളതാണ്)
Read DhanamOnline in English
Subscribe to Dhanam Magazine