ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു ബ്രിട്ടന്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.കെയില്‍ പഠനത്തിനായി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വിസകളുടെ എണ്ണത്തിലുണ്ടായത് 63 % വര്‍ധന. 512,000 ല്‍ അധികം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസിറ്റ് വിസയും ലഭിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണിത്.
യുകെയുടെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2019 സെപ്റ്റംബര്‍ അവസാനിച്ച വര്‍ഷത്തില്‍ 30,550 ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടയര്‍ -4 (സ്റ്റഡി) വിസ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 18,730 ആയിരുന്നു.
ടയര്‍ -4 വിസയില്‍ വരുന്നവര്‍ക്ക് പുറമേ 118,172 പേര്‍ക്ക് ഹ്രസ്വകാല സ്റ്റുഡന്റ് വിസ അനുവദിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4 % കൂടുതലാണിത്. ചൈനീസ് പൗരന്മാര്‍ക്ക് അനുവദിച്ച വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ 21% വര്‍ദ്ധനവുണ്ടായി.
യുകെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി തുടരുന്നതായാണ് ഏറ്റവും പുതിയ വിസ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. മൊത്തത്തില്‍, യുകെ വിസകളില്‍ 20 ശതമാനത്തിലേറെ ഇന്ത്യന്‍ പൗരന്മാര്‍ക്കാണു കിട്ടുന്നത്. 90% ഇന്ത്യന്‍ അപേക്ഷകളും വിജയകരമാകുന്നുമുണ്ട്. ടയര്‍ -2 വിസകളില്‍ 51 ശതമാനവും പ്രയോജനപ്പെടുത്തിയത് ഇന്ത്യന്‍ പൗരന്മാരാണ്.ഈ കാലയളവില്‍ 56,000 ഇന്ത്യക്കാര്‍ക്ക് വിദഗ്ധ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിച്ചു.
ലോകത്തിലെ മികച്ച 10 സര്‍വകലാശാലകളില്‍ മൂന്നെണ്ണമുള്ള യുകെയില്‍ 270,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദശകത്തില്‍ പഠനത്തിനായി ചേര്‍ന്നിട്ടുണ്ടെന്ന് യുകെ ഫോറിന്‍ ഓഫീസ് അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline