യൂണിമണി: വിദേശ പഠനത്തിന് നൂതന സേവനങ്ങൾ

യൂണിമണി, കഴിഞ്ഞവര്‍ഷം കൈകാര്യം ചെയ്ത മൊത്തം പണമിടപാടില്‍ മൂന്നിലൊന്നും വിദേശ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതായിരുന്നു
Study Abroad, University girl syudent
Image : Canva
Published on

വിദേശത്ത് പഠിക്കാനും ജോലി നേടി അവിടെത്തന്നെ ജീവിക്കാനും താല്‍പ്പര്യപ്പെടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണ്. വിദേശത്തേക്ക് പറക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതിവര്‍ഷം 40 ശതമാനം വളരുന്നുവെന്നാണ് കണക്ക്. എന്നാല്‍, വിദേശപഠനം അത്ര എളുപ്പമാണോ

ട്യൂഷന്‍ ഫീസ്, യാത്രാ നിരക്ക്, താമസ ചെലവ്, കറന്‍സി വിനിമയം, വീസ നേടല്‍ തുടങ്ങി നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂ. ഈപ്രയാസങ്ങള്‍ തരണം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനവും മികവുറ്റതുമായ സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുകയാണ് യൂണിമണി.

വിദേശ കറന്‍സി എക്സ്ചേഞ്ച്, വിദേശത്തേക്കുള്ള പണമയക്കല്‍, മള്‍ട്ടി-കറന്‍സി കാര്‍ഡ് എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന ആഗോള ധനകാര്യ സേവനരംഗത്തെ പ്രമുഖരായ യൂണിമണി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്ത മൊത്തം പണമിടപാടില്‍ മൂന്നിലൊന്നും വിദേശ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതായിരുന്നു.

നിരവധി കമ്പനികളും ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത് വിദേശ രാജ്യങ്ങളില്‍ പഠനം നടത്തിയവര്‍ക്കാണ്. വിദേശത്ത് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്, ലാപ്പ്ടോപ്പ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവ കഴിഞ്ഞകാലങ്ങളില്‍ യൂണിമണി ലഭ്യമാക്കിയിരുന്നു. 2023ല്‍ യൂണിമണി വാഗ്ദാനം ചെയ്യുന്നത് ആറ് ലക്ഷം രൂപ മതിക്കുന്ന സ്‌കോളര്‍ഷിപ്പ്, പ്രതിമാസ റിവാര്‍ഡ്, ജി.ഐ.സി/ ബ്ലോക്ക്ഡ് ഫണ്ട് എക്കൗണ്ട് തുറക്കാന്‍ സഹായം, വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക് സഹായം, സൗജന്യമള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ്, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്, അധിക ബാഗേജ് തുടങ്ങിയ പിന്തുണകളാണ്.

സ്‌കോളര്‍ഷിപ്പും താമസസൗകര്യവും

ആറ് ലക്ഷം രൂപയുടെ യൂണിമണി സ്റ്റാര്‍സ് 2023 സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നേട്ടമാണ്. താമസസൗകര്യം ഉറപ്പാക്കാനുള്ള സഹായവും യൂണിമണി നല്‍കുന്നു. എച്ച്.പി ക്രോംബുക്ക്, ട്രോളിബാഗ്, മള്‍ട്ടി-കറന്‍സി കാര്‍ഡ് എന്നിവ പ്രതിമാസ റിവാര്‍ഡായും നേടാം.

ഈ ആനുകൂല്യങ്ങള്‍ ലഭിക്കാനായി https://remitforex.com/ല്‍ 2023 ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യാം. മെഗാ ജേതാവിനെ 2024 ജനുവരിയില്‍ പ്രഖ്യാപിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും മള്‍ട്ടി-കറന്‍സി കാര്‍ഡ് ലഭിക്കും. വാതില്‍പ്പടി സേവനം, അതിവേഗ വീസ പ്രോസസിംഗ്, യാത്രാ ഇന്‍ഷുറന്‍സ്, പാന്‍ കാര്‍ഡും പാസ്പോര്‍ട്ടും നേടാനുള്ള സഹായം എന്നിവയും യൂണിമണി നല്‍കുന്നു.

വിദേശത്തേക്ക് വിദ്യാഭ്യാസ-അനുബന്ധ ഫീസുകള്‍ അയയ്ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ ഓതറൈസ്ഡ് ഡീലര്‍-2 ലൈസന്‍സ് യൂണിമണിക്കുണ്ട്. ബ്രാഞ്ച് ശൃംഖല പരിഗണിച്ചാല്‍ ഇന്ത്യയില്‍ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് യൂണിമണി. അയാട്ട അംഗീകൃത പാസഞ്ചര്‍ സെയ്ല്‍സ് ഏജന്റുമാര്‍, 300 ശാഖകള്‍, 15,000ലധികം ഏജന്റുമാര്‍, ഒമ്പത് അയാട്ട മേഖലകള്‍ എന്നിവയാണ് യൂണിമണിക്കുള്ളത്. 32 രാജ്യങ്ങളില്‍ യൂണിമണിയുടെ പ്രവര്‍ത്തന സാന്നിധ്യമുണ്ട്.

(This story was published in the 15&30 June 2023 issue of Dhanam Magazine)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com