

വിദ്യാഭ്യാസ കാലഘട്ടത്തിലെ വഴിത്തിരിവാണ് ഇന്‍േറണ്‍ഷിപ്പ് കാലഘട്ടം. ഇതുവരെ പഠിച്ച അറിവ് പ്രായോഗികമായി ഉപയോഗിക്കാനുള്ള അവസരം. കഴിവ് തെളിയിച്ചാല്‍ ചിലപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അതേ സ്ഥാപനത്തില്‍ തന്നെ ജോലി നേടാം. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കിട്ടിയ അവസരം നിങ്ങള്‍ എങ്ങനെ വിനിയോഗിച്ചെന്ന് ഭാവിയിലെ തൊഴില്‍ദാതാക്കളും ശ്രദ്ധിക്കും. മികച്ച രീതിയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത് പിന്നീടുള്ള നിങ്ങളുടെ കരിയര്‍ ജീവിതത്തെ ഏറെ സ്വാധീനിക്കും.
ഇന്റേണ്‍ഷിപ്പിനെ നിസാരമായി കാണരുത്. നിങ്ങള്‍ക്ക് ഏത് മേഖലയിലാണ് ജോലി ചെയ്യാന്‍ താല്‍പ്പര്യം, നിങ്ങളുടെ കഴിവുകള്‍ അനുസരിച്ച് എവിടെയാണോ ശോഭിക്കാന്‍ സാധിക്കുന്നത് ആ മേഖലയിലായിരിക്കണം ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. ഇതാ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
അധികാരികള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ടാകൂ.
പക്ഷേ അവരെ അനാവശ്യ കാര്യങ്ങള്‍ക്കായി ബുദ്ധിമുട്ടിക്കരുത്. മികച്ച പ്രൊഫഷണല്‍ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള സമയം കൂടിയാണിത്. നിങ്ങളെ കരിയറില്‍ സഹായിക്കുന്ന ആളുകളുമായി മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക.
(ലേഖനം ധനം മാഗസിൻ 2010 മെയ് മാസം പ്രസിദ്ധീകരിച്ചത് )
Read DhanamOnline in English
Subscribe to Dhanam Magazine