

യൂറോപ്പിലെ തൊഴില്‍ദാതാക്കളുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ. ലോകത്തെ 1800 ലേറെ കമ്പനികളുടെ പട്ടികയിലാണ് വിപ്രോ അഞ്ചാം സ്ഥാനത്തെത്തിയത്. എച്ച് ആര്‍ മേഖലയിലെ മികവിന് സാക്ഷ്യപത്രം നല്‍കുന്ന ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടാണ് പട്ടിക തയാറാക്കിയത്. ഫ്രാന്‍സില്‍ രണ്ടാമതും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മൂന്നാമതും നെതര്‍ലാന്‍ഡില്‍ നാലാമതും ജര്‍മനിയിലും യുകെയിലും അഞ്ചാമതുമാണ് വിപ്രോ.
കരിയര്‍, തൊഴില്‍ സാഹചര്യം, വൈവിധ്യം, വിവിധ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളല്‍, ഡിജിറ്റല്‍ എച്ച്ആര്‍ കാറ്റഗറി തുടങ്ങി വിവിധ മേഖലകളില്‍ വിപ്രോ മുന്നിലെത്തി.
പ്രവര്‍ത്തനം മികച്ചതാക്കാന്‍ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയും ഓണ്‍ലൈന്‍ പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കിയതുമെല്ലാം വിപ്രോയ്ക്ക് നേട്ടമായി.
മികച്ച തൊഴില്‍ദാതാക്കളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടത് വിപ്രോയെ സംബന്ധിച്ച് പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും അഭിമാനകരമായ കാര്യമാണെന്നും കമ്പനി പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine