ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇന്ത്യയില്‍, ഇ.വി ബിസിനസിലാണ് കണ്ണ്, കൂട്ടത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കും ഒരു യാത്ര

സെര്‍വോടെക്കിന്റെ ആഗോള അഡൈ്വസറി ബോര്‍ഡ് അംഗം എന്ന നിലയിലാണ് സന്ദര്‍ശനം
ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇന്ത്യയില്‍, ഇ.വി ബിസിനസിലാണ് കണ്ണ്, കൂട്ടത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കും ഒരു യാത്ര
Published on

ഇറോള്‍ മസ്‌കിനെ അറിയില്ലെ? ആളൊരു പേരുകേട്ട സംരംഭകനാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ പിതാവ് എന്നു പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയിരിക്കുകയാണ് ഇറോള്‍ മസ്‌ക്.

ഇന്ത്യന്‍ സോളാര്‍, ഇ.വി ചാര്‍ജിംഗ് സൊല്യൂഷന്‍സ് കമ്പനിയായ സെര്‍വോ ടെക്കിന്റെ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എന്ന നിലയിലാണ് ഇന്ത്യന്‍ സന്ദര്‍ശനം. ഇന്നലെ ഇന്ത്യയിലെത്തിയ അദ്ദേഹം രാജ്യത്തെ ഉന്നത തല മീറ്റിംഗുകളില്‍ പങ്കെടുക്കും. കൂടാതെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും സന്ദര്‍ശിക്കും.

ഇന്ത്യന്‍ നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, ബിസിനസ് നായകര്‍, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത തല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. പുനരുപയോഗ ഊര്‍ജത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍നിരക്കാരാകുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയാനയിലെ സഫിയാബാദിലുള്ള സെര്‍വോടെക്കിന്റെ സോളാര്‍, ഇലക്ട്രിക് വാഹന ചാര്‍ജര്‍ നിര്‍മാണ പ്ലാന്റും സന്ദര്‍ശിക്കും. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ ഇലോളിന്റെ സാന്നിധ്യത്തില്‍ പ്ലാന്റേഷന്‍ ഡ്രൈവും സഘടിപ്പിക്കുന്നുണ്ട് സെര്‍വോടെക്.

ബിസിനസ് യാത്രകള്‍ക്ക് പുറമേ ഇന്ത്യന്‍ പാരമ്പര്യം മനസിലാക്കാനുള്ള സന്ദര്‍ശനങ്ങളുമുണ്ടാകും. അയോധ്യയിലെ രാമ ജന്മഭൂമി ടെംപിള്‍ സന്ദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മാസം ആദ്യമാണ് സെര്‍വോ ടെക് റിന്യൂവബ്ള്‍ പവര്‍ സിസ്റ്റംസ് ഇറോള്‍ മസ്‌കിനെ അഡൈ്വസറി ബോര്‍ഡ് അംഗമായി നിയമിച്ചത്. ടെക്‌നോളജി, ഇന്‍ഫ്രാസ്ട്രക്ടര്‍, സുസ്ഥര ഊര്‍ജ്ജ വികസനം എന്നിവയിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യമാണ് ഇതിന് പ്രേരകമായതെന്ന് കമ്പനി പറയുന്നു

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com