ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി എംബസ്സി ആര്‍ഇഐടി

രാജ്യത്തെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി ഇടപാട് ബാംഗ്ലൂരില്‍
ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി എംബസ്സി ആര്‍ഇഐടി
Published on

ഇന്ത്യയിലെ ആദ്യ ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റായ എംബസി ഓഫീസ് പാര്‍ക്ക്‌സ് ആര്‍ഇഐടി ബാംഗ്ലൂരിലെ എംബസ്സി ടെക് വില്ലേജിന്റെ ആസ്തികള്‍ സ്വന്തമാക്കി. 9,782.4 കോടി രൂപയുടേത് ഇടപാട്. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യത്തിന്റെ ഒറ്റ പ്രോപ്പര്‍ട്ടി ഇടപാടാണിത്. ഇതോടെ എംബസ്സി ആര്‍ഇഐടി, കൈവശമുള്ള കെട്ടിടങ്ങളുടെ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍, ഏഷ്യ പസഫിക്കിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റായി.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്ന കമ്പനികളാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്. ഇത്തരം കമ്പനികള്‍ വരുമാനമുണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സ്വന്തമായി വാങ്ങുകയോ ഓപ്പറേറ്റ് ചെയ്യുകയോ അത്തരം പദ്ധതികള്‍ക്ക് ഫിനാന്‍സ് ചെയ്യുകയോ ചെയ്യും. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ പോലെ നിക്ഷേപകരില്‍ നിന്നാണ് അവര്‍ ഫണ്ട് സമാഹരിക്കുന്നത്. ആര്‍ഇഐടികളില്‍ നിക്ഷേപം നടത്തുന്നതു വഴി നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സ്വന്തമായി വാങ്ങുകയോ മാനേജ് ചെയ്യുകയോ ചെയ്യാതെ തന്നെ ആ രംഗത്ത് നിക്ഷേപം നടത്താനും നേട്ടമുണ്ടാക്കാനും സാധിക്കും.

ബ്ലാക്ക് സ്‌റ്റോണിന്റെ നിക്ഷേപമുള്ള എംബസ്സി ആര്‍ഇഐടിയുടെ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ഈ ഇടപാട് സഹായിക്കും. നിരവധി ബ്ലൂചിപ്, ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനകം തന്നെ എംബസ്സി ടെക് വില്ലേജിന്റെ സ്‌പേസ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇടപാട് നടന്നിരിക്കുന്ന കെട്ടിടത്തിന്റെ 3.1 ദശലക്ഷം ചതുരശ്രയടി നിര്‍മാണം പുരോഗമിക്കുകയാണ്.

ഈ വര്‍ഷം തന്നെ, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ പ്രസ്റ്റീജ് എസ്റ്റേറ്റ് അവരുടെ കൊമേഴ്‌സ്യല്‍, റീറ്റെയ്ല്‍, ഹോട്ടല്‍ പ്രോപ്പര്‍ട്ടികളില്‍ ചിലത് പ്രൈവറ്റ് ഇക്വിറ്റി വമ്പനായ ബ്ലാക്ക് സ്റ്റോണിന് വില്‍ക്കാന്‍ അടുത്തിടെ ധാരണയായിരുന്നു. 11,000 കോടി രൂപ മൂല്യമുള്ള ഇടപാടാണിത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആര്‍എംഇസഡ് കോര്‍പ് അവരുടെ മൊത്തം ആസ്തിയുടെ 18 ശതമാനം ഗ്ലോബര്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ബ്രൂക്ക്ഫീല്‍ഡിന് അടുത്തിടെ വില്‍പ്പന നടത്തിയിരുന്നു. രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റേതാണ് ഇടപാട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com