രാജ്യത്ത് തൊഴില്‍ ലഭ്യത കൂടുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്

കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തു വിട്ട ക്വാര്‍ട്ടേര്‍ലി എംപ്ലോയ്‌മെന്റ് സര്‍വേ പ്രകാരം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ രാജ്യത്ത് 29 ശതമാനം തൊഴില്‍ ലഭ്യത കൂടി. നിര്‍മാണ, ഉല്‍പ്പാദന, ഐറ്റി/ബിപിഒ മേഖലകളാണ് പ്രധാന തൊഴില്‍ദാതാക്കള്‍. ഇക്കാലയളവില്‍ 3.08 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഓള്‍ ഇന്ത്യ ക്വാര്‍ട്ടേര്‍ലി എസ്റ്റാബ്ലിഷ്‌മെന്റ് ബേസഡ് എംപ്ലോയ്‌മെന്റ് സര്‍വേയുടെ ഭാഗമായി ലേബര്‍ ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

പ്രധാനമായും ഒന്‍പത് മേഖലകളാണ് രാജ്യത്ത് തൊഴില്‍ നല്‍കുന്നതില്‍ മുന്നില്‍. ഉല്‍പ്പാദനം, നിര്‍മാണ, ഗതാഗത, വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ഹോട്ടല്‍, ഐറ്റി/ബിപിഒ മേഖലകളാണ് കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ മുന്നിലുള്ളത്.
ഇതില്‍ മാനുഫാക്ചറിംഗ് മേഖല 41 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കി. വിദ്യാഭ്യാസം (22 ശതമാനം), ആരോഗ്യം (8 ശതമാനം), വ്യാപാരം, ഐറ്റി./ബിപിഒ (ഏഴ് ശതമാനം വീതം) എന്നിവയാണ് തൊട്ടുപിന്നില്‍.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ സമയത്ത് (2020 മാര്‍ച്ച് 25 - 2020 ജൂണ്‍ 30) 81 ശതമാനം തൊഴിലാളികള്‍്ക്കും മുഴുവന്‍ വേതനം ലഭിച്ചതായി മന്ത്രി പറഞ്ഞു.
ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് ഐറ്റി/ബിപിഒ മേഖലയിലാണ്. 152 ശതമാനം വര്‍ധന. ആരോഗ്യ മേഖലയില്‍ 77 ശതമാനം വര്‍ധനയുണ്ടായുപ്പോള്‍ 39 ശതമാനം വര്‍ധനയുമായി വിദ്യാഭ്യാസ മേഖലയും 22 ശതമാനം വര്‍ധനയുമായി മാനുഫാക്ചറിംഗ് മേഖലയും 68 ശതമാനവുമായി ഗതാഗത മേഖലയും 42 ശതമാനവുമായി കണ്‍സ്ട്രക്ഷന്‍ മേഖലയും പിന്നാലെയുണ്ട്.


Related Articles

Next Story

Videos

Share it