
ഒരു സംരംഭകന്റെ ശ്രദ്ധ തിരിക്കുന്ന പല കാര്യങ്ങളുമുണ്ടാകാം. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ഫോക്കസ്ഡ് ആയി മുന്നോറാനും സ്ഥാപനത്തെ വേറിട്ടതാക്കാനും ശ്രമിക്കുകയാണ് സംരംഭകര്‍ ചെയ്യേണ്ടതെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകളിൽ നിന്നും കാര്യങ്ങള്‍ പഠിക്കും
സ്ഥാപനത്തിന്റെ വിറ്റുവരവ് 10 കോടി രൂപയിലെത്തിക്കുക എന്നതാണ് ആദ്യ വെല്ലുവിളിയെങ്കില്‍ പിന്നീടത് 50 കോടിയായും 100 കോടിയായും ഉയരും. ഇതിനു സാധിക്കണമെങ്കില്‍ സ്ഥാപനത്തില്‍ കൃത്യമായ സ്ട്രക്ചര്‍ ഉണ്ടാകണം. സ്ഥാപനത്തില്‍ നമ്മളേക്കാള്‍ കഴിവുള്ളവരെ കണ്ടെത്തി ജോലി വിഭജിച്ചു നല്‍കുകയും അവരുടെ കഴിവില്‍ വിശ്വസിക്കുകയും വേണം. തെറ്റുകള്‍ വരുത്തട്ടെ. അതില്‍ നിന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത്. ജീവനക്കാരെയും സ്ഥാപനത്തേയും അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നും നവാസ് മീരാന്‍ പറഞ്ഞു.
'നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ എന്ത് ചെയ്യണം? (''How to scale up your business '') എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഐ.ബി.എസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി. കെ. മാത്യൂസ് നേതൃത്വം നല്‍കി. വി-ഗാര്‍ഡ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ബിസ്ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine