കൊച്ചിയിലേക്ക് പറക്കാന്‍ ഇത്തിഹാദിന്റെ കൂടുതല്‍ വിമാനങ്ങള്‍

യു.എ.ഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സ് കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നു. ഒക്ടോബര്‍ 29 മുതലാണ് അബുദാബി-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ 20 സര്‍വീസായി വര്‍ധിപ്പിക്കുക. 'എയര്‍ബസ് 320' വിമാനത്തിന്റെ സര്‍വീസ് ദിവസേനയുണ്ടാകും

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിനം 3 സര്‍വീസുകള്‍ നടത്താന്‍ കമ്പനി തീരുമാനിച്ചതായി ചീഫ് റവന്യു ഓഫിസര്‍ അരിക് ദെ പറഞ്ഞു.
യു.എസിലേക്ക് പ്രീ ക്ലിയറന്‍സ്
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അബുദാബി വഴി പോകുന്ന യാത്രക്കാര്‍ക്ക് യു.എസ് പ്രീ ക്ലിയറന്‍സ് സൗകര്യം അബുദാബിയില്‍ ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ്, എമിഗ്രേഷന്‍, കാര്‍ഷിക ഉത്‌പന്നങ്ങൾക്കായുള്ള കൊണ്ട് പോകുന്നതിനുള്ള ക്ലിയറന്‍സുകള്‍ എന്നിവ അബുദാബിയില്‍ തന്നെ പൂര്‍ത്തിയാക്കി അമേരിക്കയില്‍ എത്തുമ്പോള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാം.
ത്തിഹാദ് എയര്‍വേസിന്റെ മുഖ്യ വിപണിയാണ് ഇന്ത്യയെന്ന് സി.ഇ.ഒ ആന്റൊനൊവാല്‍ഡോ നെവേസ് അടുത്തിടെ പറഞ്ഞിരുന്നു. നിലവില്‍ പ്രധാനപെട്ട നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നത് കൂടാതെ പുതുതായി 6 നഗരങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഏഴ് നഗരങ്ങളിലേക്കും
ശൈത്യകാല ഷെഡ്യൂളില്‍ കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് കൂടാതെ മറ്റ് 7 നഗരങ്ങളിലേക്കും സര്‍വീസ് നടത്തും. ബംഗളൂരു, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.
Related Articles
Next Story
Videos
Share it