ഇവി രംഗം; വളര്‍ച്ചയ്‌ക്കൊപ്പം തൊഴില്‍ രംഗത്തും സാധ്യകള്‍ ഏറെ

ഇലക്ട്രിക് വാഹനങ്ങളുടെ (EV) വില്‍പ്പന ഉയരുന്നതിനൊപ്പം മേഖലയിലെ തൊഴിലവസരങ്ങളും വര്‍ധിക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ട് രാജ്യത്ത് ഇവി മേഖലയിലെ തൊഴിലവസരങ്ങള്‍ 108 ശതമാനം ആണ് വര്‍ധിച്ചത്. CIEL ഹ്യൂമണ്‍ റിസര്‍ച്ച് സര്‍വീസസ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

എഞ്ചിനീയറിംഗ് രംഗത്താണ് ഇവി മേഖല ഏറ്റവും അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. ഓപ്പറേഷന്‍ ആന്‍ഡ് സെയില്‍സ്, ക്വാളിറ്റി അഷ്വറന്‍സ്, ബിസിനസ് ഡെവലപ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എച്ച്ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലും വലിയ തൊഴിലവസരങ്ങള്‍ രാജ്യത്തുണ്ടായി.

ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച നഗരം ബംഗളൂരുവാണ്(62 ശതമാനം). ഡല്‍ഹി (12 %), പൂനെ (9%), കോയമ്പത്തൂര്‍ (6%) എന്നിവയാണ് പിന്നാലെ. കഴിഞ്ഞ ആറുമാസത്തിനിടെ ഇലക്ട്രിക് വാഹന കമ്പനികള്‍ 2,236 പേര്‍ക്കാണ് ജോലി നല്‍കിയത്. മേഖലയിലെ എല്ലാ രംഗത്തും സ്ത്രീ സാന്നിധ്യമുണ്ടെന്നും സിഐഇഎല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിലവിലെ വളര്‍ച്ച തുടരുകയാണെങ്കില്‍ ന്ത്യന്‍ ഇവി മേഖലയില്‍ 206 ബില്യണ്‍ ഡോളറിന്റെ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐഇഎല്‍ സിഇഒ, ആദിത്യ നാരായണ്‍ മിശ്ര വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it